‘കിയ റിയാദ്’ പുതിയ ലോഗോയും പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു
text_fieldsകിയ റിയാദ്’ ലോഗോ ഡോ. ഷാനവാസ് അക്ബർ പ്രകാശനം ചെയ്യുന്നു
റിയാദ്: കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ച ലോഗോയും പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം കൂട്ടായ്മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഷാനവാസ് അക്ബർ നിർവഹിച്ചു. പ്രസിഡൻറ് ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
പുതുവർഷ കലണ്ടർ പ്രകാശനം ചെയർമാൻ യഹിയ കൊടുങ്ങല്ലൂർ നിർവഹിച്ചു. ക്രിസ്തുമസ് പുതുവത്സര ആഘോഷവും വിൻറര്‍ ഫെസ്റ്റ് 2024 സീസണ് ടു ഡിസംബര്‍ 26ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഹമ്മദ് അമീര്‍, മുസ്തഫ പുന്നിലത്ത്, തൽഹത്ത് റഹ്മാൻ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന് സ്വാഗതവും കോഓഡിനേറ്റര്‍ ഷാനവാസ് പുന്നിലത്ത് നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ഷുക്കൂര്‍, ജാവേദ്, ആഷിഫ്, സിയാമുദ്ധീൻ എന്നിവര്‍ നേതൃത്വം നൽകി.

