'കിയ' റിയാദ് മുസരീസ് സ്റ്റാർ നൈറ്റ് അരങ്ങേറി
text_fieldsകിയ റിയാദ് മുസരീസ് സ്റ്റാര്‍ നൈറ്റ് 2022 സാംസ്കാരിക സമ്മേളനം ഡോ. കെ.ആർ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ 'കിയ' സംഘടിപ്പിച്ച 'മുസരീസ് സ്റ്റാർ നൈറ്റ്' അരങ്ങേറി. റിയാദ് അൽ-ഹൈറിലുള്ള അൽ-ഉവൈദ ഫാമിൽ ഒരുക്കിയ പ്രത്യേക വേദിയിൽ സിനിമ പിന്നണി ഗായിക രഞ്ജിനി ജോസ്, നടിയും നർത്തകിയുമായ കൃഷ്ണപ്രഭ, നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി, ഡാൻസർ ശ്യാം കോഴിക്കോട്, മനോജ് എന്നിവർ അവതരിപ്പിച്ച പരിപാടികൾ സ്റ്റാർ നൈറ്റിന് കൊഴുപ്പേകി. സാംസ്കാരിക സമ്മേളനം ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ സംഘടനയെ പരിചയപ്പെടുത്തി. ചെയര്‍മാന്‍ അബ്ദുസ്സലാം, ജോസഫ് അതിരുങ്കല്‍, ഇബ്രാഹിം സുബുഹാൻ, ഷംനാദ് കരുനാഗപ്പള്ളി, മൈമൂന അബ്ബാസ്, സാറാ, ബദർ അൽ-ഉവൈദ്, സലിം കളക്കര, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, അബ്ദുല്ല വല്ലാഞ്ചിറ, യു.പി. മുസ്തഫ എന്നിവർ സംസാരിച്ചു. സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ വി.എസ്. അബ്ദുസ്സലാം നന്ദിയും പറഞ്ഞു, ഹിബ അബ്ദുസ്സലാമും ഷാരോൺ ശരീഫും അവതാരകരായി.
രാത്രി എട്ടോടെ ആരംഭിച്ച പരിപാടി റിയാദിലെ കലാകാരന്മാരുടെ പാട്ടുകളോടെയാണ് അരങ്ങേറ്റം കുറിച്ചത്. കലാവിഭാഗം കണ്‍വീനര്‍ ലിജോ ജോണ്‍ നേതൃത്വം നല്‍കി. തുടർന്ന് കൊടുങ്ങല്ലൂരിന്റെ ചരിത്രം പറയുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. ഡോ. ഹണി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ റിയാദ് ഭാരതീയ കലാകേന്ദ്രം അവതരിപ്പിച്ച സ്വാഗത നൃത്താവിഷ്കാരത്തോടെ ആരംഭിച്ച മുസരീസ് കലാവിരുന്നിൽ കൃഷ്ണ പ്രഭയുടെ നൃത്തച്ചുവടുകൾക്കു ദൃശ്യഭംഗി പകർന്ന് സിന്ധു സോമന്റെ നേതൃത്വത്തിലുള്ള ദേവിക നൃത്ത കലാക്ഷേത്രയിലെ കുട്ടികൾ ചുവടുവെച്ചത് കാണികള്‍ക്ക് ഹരം പകർന്നു. ഷാനവാസ് പുന്നിലത്ത്, സൈഫ് റഹ്മാന്‍, ആര്‍.കെ. ഹാഷിക്, ഷുക്കൂർ, മുസ്തഫ പുന്നിലത്ത്, സനീഷ്, ഷാജഹാൻ അബൂബക്കർ, രാജേഷ്, മെഹബൂബ്, ഷാജി മതിലകം, ബാബു നിസാർ, റഫീഖ് നെസ്റ്റോ, ഷഫീര്‍, സിയാം, ഷഫീര്‍ എറിയാട്, പ്രകാശ്, ഷിയാസ് നെസ്റ്റോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

