Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖുൻഫുദ...

ഖുൻഫുദ വിമാനത്താവളത്തിന്​ തറക്കല്ലിട്ടു

text_fields
bookmark_border
ഖുൻഫുദ വിമാനത്താവളത്തിന്​ തറക്കല്ലിട്ടു
cancel

ജിദ്ദ: ഖുൻഫുദ വിമാനത്താവള പദ്ധതിക്ക്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ തറക്കല്ലിട്ടു. മേഖല സന്ദർശത്തിനിടയിലാണ് തറക്കല്ലിടൽ കർമം നിർവഹിച്ചത്​. ഗവർണറേറ്റ്​ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്​, സിവിൽ ഏവിയേഷൻ മേധാവി അബ്​ദുൽ ഹഖീം അൽതമീമി എന്നിവർ സന്നിഹിതരായിരുന്നു. പത്ത്​ വർഷം മുമ്പാണ്​ ഖുൻഫുദ എയർപോർട്ട്​ എന്ന ആശയമുണ്ടായതെന്ന്​ ഗവർണർ പറഞ്ഞു. പദ്ധതി​ യാഥാർഥ്യമാകാൻ 14 ഒാളം സ്​ഥലങ്ങൾ പഠനവിധേയമാക്കുകയുണ്ട​ായി. അങ്ങനെയാണ്​ ഖുൻഫുദക്ക്​ വടക്ക്​ പുതിയ സ്​ഥലം കണ്ടെത്തിയതെന്നും മക്ക ഗവർണർ പറഞ്ഞു.
മക്ക മേഖലയിലെ നാലാമത്തെ വിമാനത്താവളമാണിതെന്ന്​ സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.

ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 28 ആകും. തൊഴിൽ, നിക്ഷേപ രംഗത്ത്​ മേഖലയിലെ നിരവധി പേർക്ക്​ ഉപകാരപ്പെടും​ പുതിയ വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. ഖുൻഫുദക്ക്​ വടക്ക്​ 25 കിലോ മീറ്റർ അകലെ 24 ദശലക്ഷം ചതുര​ശ്ര മീറ്റർ സ്​ഥത്താണ്​​ വിമാനത്താവളം നിർമിക്കുന്നത്​. രണ്ട്​ വർഷം കൊണ്ട്​ പദ്ധതി പൂർത്തിയാകും. വർഷത്തിൽ അഞ്ച്​ ലക്ഷം യാത്രക്കാർക്ക്​ സേവനം നൽകാൻ കഴിയുന്ന വിധത്തിൽ റൺവേ, മൂന്ന്​ ഹാളുകൾ, അഞ്ച്​ വിമാനങ്ങൾക്ക്​ പാർക്കിങ്​, സേവന ​ഒാഫീസുകൾ, വാഹന പാർക്കിങ്​ എന്നീ സൗകര്യങ്ങളോടെയാണ്​ വിമാനത്താവളം നിർമിക്കുന്നത്​. യാത്ര നടപടികൾക്ക്​ 20 കൗണ്ടറുകളും പാസ്​പോർട്ട്​ വകുപ്പിന്​ എട്ട്​ കൗണ്ടറും അഞ്ച്​ കവാടങ്ങളും ലഗേജുകൾക്ക്​ രണ്ട്​ ബെൽറ്റുകളുമുണ്ടാകും. പദ്ധതി പൂർത്തിയാക്കുന്നതോടെ പ്രദേശ വാസികൾക്കും പരിസരങ്ങളിലുള്ളവർക്കും വിമാന യാത്ര കൂടുതൽ എളുപ്പമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newskhunfuda
News Summary - khunfuda-saudi-saudi news
Next Story