ഖുലൈസ് ലൈവ് പീപ്ൾ മലയാളി കൂട്ടായ്മ നിലവിൽ വന്നു
text_fieldsഅബ്ദുൽറഹ്മാന്‍ മണ്ണാര്‍ക്കാട്, സൈനുദ്ദീൻ പട്ടാമ്പി, അഫ്സല് മങ്കട, റഹീം കോട്ടക്കല്‍
ഖുലൈസ്: ജിദ്ദക്കടുത്ത് ഖുലൈസിൽ ഖുലൈസ് ലൈവ് പീപ്ൾ എന്ന മലയാളി കൂട്ടായ്മക്ക് രൂപം നല്‍കിയതായി ഭാരവാഹികൾ അറിയിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി കല, കായിക, സാംസ്കാരിക, സാമൂഹിക മേഖലകളിൽ ഖുലൈസിലെ മലയാളികളെ ഉയർത്തിക്കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപവത്കരിച്ചത്.
കമ്മിറ്റിയുടെ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഇബ്രാഹീം വന്നേരി, കലാം പറളി, മുസ്തഫ തൃത്താല, ഹംസ വലിയപറമ്പ്, വി.പി.കെ അഷ്റഫ്, നാസര്‍ ഓജര്‍, ഷഫീര്‍ വള്ളിക്കാപറ്റ, സലീം കരുവാരകുണ്ട്, സവാദ് കൂട്ടിലങ്ങാടി, അഫ്സല് മുസ്ലിയാര്, മുഹമ്മദ് ദാവൂദ്, നസീര്‍, ഷുക്കൂര്‍ ഫറോക്ക്, സമദ് പട്ടാമ്പി, കുഞ്ഞുട്ടി മക്കരപറമ്പ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭാരവാഹികള്‍: അബ്ദുറഹ്മാന് മണ്ണാര്‍ക്കാട് (ചെയര്‍.), സൈനുദ്ദീൻ പട്ടാമ്പി (പ്രസി.), അഫ്സല് മങ്കട (ജന. സെക്ര.), റഹീം കോട്ടക്കല്‍ (ട്രഷ.), ഉനൈസ് മോങ്ങം, ഫൈസല്‍ പട്ടാമ്പി (വൈ. പ്രസി.), ഫിറോസ് മക്കരപ്പറമ്പ്, ഷെഹീര്‍ കൊല്ലം (ജോ. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

