ലോകകപ്പ് ഖുലൈസ് കെ.എം.സി.സി പ്രവചന മത്സര കൂപ്പണ്‍ പുറത്തിറക്കി
text_fieldsജിദ്ദ ഖുലൈസ് കെ.എം.സി.സി പ്രവചന കൂപ്പൺ വിതരണോദ്ഘാടനം കുഞ്ഞുട്ടി മക്കരപ്പറമ്പിന് നൽകി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ഖുലൈസ്: ജിദ്ദ ഖുലൈസ് കെ.എം.സി.സി ലോകകപ്പ് പ്രവചന മത്സര കൂപ്പണ്‍ പുറത്തിറക്കി. പ്രവചന കൂപ്പണിന്റെ വിതരണോദ്ഘാടനം ഖുലൈസ് കെ.എം.സി.സി സ്പോര്‍ട്സ് ആൻഡ് ഗെയിംസ് വിങ് ചെയര്മാന് കുഞ്ഞൂട്ടി മക്കരപ്പറമ്പിന് നൽകി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര നിർവഹിച്ചു.
ഫൈനല്‍ മത്സര വിജയികളെ ശരിയായി പ്രവചിക്കുന്നവരില്നിന്ന് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ നിര്‍ണയിക്കുന്നതാണ് മത്സരം. മത്സര വിജയികളാകുന്ന ഭാഗ്യശാലികള്‍ക്കുള്ള സമ്മാനം ഡിസംബര്‍ 19ന് ഖുലൈസിൽ നടക്കുന്ന ചടങ്ങില്‍വെച്ച് നല്‍കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാട്ടില്‍നിന്നെത്തിയ മലപ്പുറം ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി.എ. റഷീദ്, ഡോ. മുജീബ് റഹ്മാന്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കെ.എം.സി.സി നേതാക്കളായ റഷീദ് എറണാകുളം, ഉമ്മര്‍ മണ്ണാര്‍ക്കാട്, ഇബ്രാഹീം വന്നേരി, ഷാഫി പെരിന്തല്‍മണ്ണ, അസീസ് കൂട്ടിലങ്ങാടി, നാസര്‍ ഓജര്‍, ഷുക്കൂര്‍ ഫറോക്ക്, റാഷിഖ് മഞ്ചേരി, ജാബിര്‍ മലയില്‍, ഹാരിസ് പട്ടാമ്പി, അക്ബര്‍ ആട്ടീരി, ഉബൈദ് കോട്ടക്കല്‍, നിസാര്‍ മണ്ണാര്‍ക്കാട്, ഫിറോസ് മക്കരപ്പറമ്പ്, സവാദ് മക്കരപ്പറമ്പ്, സലാം പള്ളിയാലില്‍, സലീന ഇബ്രാഹീം, ഫസീല ആരിഫ്, ജസീന റാഷിഖ്, ജംഷീറ ഫിറോസ്, റിദ് വ അഫ്സല്, ആരിഫ് പഴയകത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

