കോയ ഹാജി ആത്രപ്പിലിന് ഖുലൈസ് കെ.എം.സി.സി സ്വീകരണം നല്കി
text_fieldsകോയ ഹാജി ആത്രപ്പിലിന് ഖുലൈസ് കെ.എം.സി.സി നൽകിയ സ്വീകരണം പരിപാടിയിൽ നിന്ന്
ഖുലൈസ്: ഹ്രസ്വ സന്ദർശനത്തിനെത്തിയ കെ.എം.സി. സി സ്ഥാപക നേതാക്കളിലൊരാളും നിലവില്‍ പെരുവള്ളൂർ മുസ് ലീം ലീഗ് കാരണവരുമായ എ.എ കോയ ഹാജി ആത്രപ്പിലിന് ഖുലൈസ് കെ.എം.സി.സി സ്വീകരണം നല്കി. ഖുലൈസ് കെ. എം. സി. സി സാത്തി ഓഫീസില്‍ വെച്ചുനടന്ന ചടങ്ങില്‍ നാസര്‍ ഓജര്‍ പച്ച ഷാള്‍ അണിയിച്ചു അദ്ദീഹത്തെ സ്വീകരിച്ചു. അബ്ദുറഷീദ് എറണാകുളം മൊമെന്റോ നല്കി ആദരിച്ചു. ആരിഫ് പഴയകത്ത്, ഹംസ അന്‍വരി, ഷാഫി മലപ്പുറം, ഉബൈദ് തെന്നല, അസ്ക്കര്‍ കാടപടി, സലീന ഇബ്രാഹീം, ഷാബിന റഷീദ്, റഫീഖ് പട്ടാമ്പി, ജാബിര്‍ ചേലാമ്പ്ര എന്നിവര്‍ പരിപാടിയിൽ സംബന്ധിച്ചു.

