ഖുലൈസ് കെ.എം.സി.സി എക്സലന്റ് അവാര്‍ഡ് വിതരണം ചെയ്തു
text_fieldsപ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ സന ഫാത്തിമക്ക് ഖുലൈസ് കെ.എം.സി.സിയുടെ ഉപഹാരം നാസര്‍ ഓജര്‍ നല്കുന്നു
ഖുലൈസ്: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഖുലൈസ് കെ.എം.സി.സി എക്സലന്റ് അവാര്‍ഡ് വിതരണം ചെയ്തു. സൗദി സന്ദർശന വിസയിൽ നാട്ടിൽനിന്ന് ഖുലൈസിലെത്തിയ കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് അവരുടെ ഗൃഹങ്ങളിൽ പോയി ഖുലൈസ് കെ.എം.സി.സി നേതാക്കൾ ഉപഹാരങ്ങൾ നൽകി ആദരിച്ചത്. അബ്ദുറഷീദ് എറണാകുളം, അബ്ദുശുക്കൂർ ഫറോഖ്, ഷാഫി മലപ്പുറം, അബ്ദുന്നാസർ ഓജർ, അബ്ദുൽ അസീസ് കൂട്ടിലങ്ങാടി, അബ്ദുപ്പ മഞ്ചേരി, അക്ബർ ആട്ടീരി, റാഷിദ് മഞ്ചേരി, ആരിഫ് പഴയകത്ത് എന്നിവർ അവാർഡ് വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

