ഖോബാർ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്
text_fieldsഖോബാർ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ
അൽ ഖോബാർ: അൽ ഖോബാറിലെ ക്രിക്കറ്റുപ്രേമികളുടെ കൂട്ടായ്മയായ ഖോബാർ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് വിന്റർ ഫെസ്റ്റും ആദ്യ ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.‘സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് നൈറ്റ് 25’ എന്ന് പേരിട്ട് സംഘടിപ്പിച്ച സൗഹൃദ വിരുന്ന് ദമ്മാമിലെ അൽ ഹംറ ഡെസേർട്ട് ക്യാമ്പിൽ അരങ്ങേറി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ക്ലബ് ഫൗണ്ടർ കൂടിയായ ബിജു നിർവഹിച്ചു.
സിറ്റിയിലെ തിരക്കുകളിൽനിന്ന് വിട്ട് മരുഭൂമിയുടെ വശ്യമനോഹരതയിൽ ക്ലബ് മെംബേഴ്സും അവരുടെ കുടുംബവും ഒത്തുചേർന്ന് ഒരുപിടി നല്ല നിമിഷങ്ങൾ നെയ്തെടുത്തു മടങ്ങി. ജനുവരിയുടെ തണുത്തുറഞ്ഞ രാവിൽ എസ്പ്രസ്സോ മ്യൂസിക്ക് ബാൻഡിെൻറ മ്യൂസിക്കൽ ഫ്യൂഷനും ക്ലബ്ബ് മെംബേഴ്സിന്റെ ചടുലൻ പ്രകടനങ്ങളും രുചിയേറിയ മലബാറൻ മൊഞ്ചുള്ള ദം ബിരിയാണിയും സൗഹൃദത്തിന്റെ പ്രതീകമായ സമാവർ ചായയും ഇടലർന്നുള്ള സോറ പറച്ചിലുകളുമായി 30-1-25 െൻറ രാവിനെ സ്ട്രൈക്കേഴ്സ് അവരുടേതാക്കി മാറ്റി. കോഓഡിനേറ്റർമാരായ സഹീർ, സൗദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
2015ൽ പ്രവർത്തനമാരംഭിച്ച ക്ലബ്ബിെൻറ ‘നാൾവഴികളിലൂടെ സ്ട്രൈക്കേഴ്സ്’ എന്ന ശീർഷകത്തിൽ ക്ലബ്ബിന്റെ ഉയർച്ച താഴ്ചകളെ ക്ലബ് മാനേജ്മെന്റ് അംഗങ്ങളായ അനിൽ, ഹക്കീം എന്നിവർ സദസിന് പരിചയപ്പെടുത്തി.
തുടർന്നുള്ള ജനറൽ ബോഡി യോഗത്തിൽ പുതിയ സീസണിലേക്കുള്ള ക്ലബ്ബിന്റെ മാനേജ്മെന്റ്/എക്സിക്യൂട്ടീവ് അംഗങ്ങളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡന്റ് ബിജു, സെക്രട്ടറി ഷംനാസ്, ട്രഷറർ സഹീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

