ഉത്രാടപ്പാച്ചിലിൽ ഓഫറുകളുമായി ഖോബാർ ലുലുവും
text_fieldsഅൽഖോബാർ: തിരുവോണപ്പുലരിക്ക് ഒരു രാപകലിപ്പുറം അവസാനവട്ട ഒരുക്കത്തിലായ പ്രവാസികളുടെ ഉത്രാടപ്പാച്ചിലിൽ കൈക്കുടന്ന നിറയെ ഓഫറുകൾ പ്രഖ്യാപിച്ച് ലുലുവും.
സദ്യക്കായി സാധനങ്ങളും പൂക്കളമൊരുക്കാൻ പൂക്കളും ഓണക്കോടിയും വാങ്ങാൻ തിരക്കുകൂട്ടിയെത്തുന്ന ഉപഭോക്താക്കൾക്കായി അൽഖോബാർ ലുലുവിൽ വിശാല സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ആറുവരെയാണ് ഖോബാർ ലുലുവിൽ ഉത്രാടപ്പാച്ചിലിന് സമയം മാറ്റിവെച്ചിരിക്കുന്നത്.
കിടിലൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 23 തനത് കേരളീയ വിഭവങ്ങളടങ്ങിയ ഓണസദ്യ മിതമായ വിലക്ക് ശാഖയിൽനിന്ന് ലഭിക്കും. ഓണസദ്യ വീട്ടിലിരുന്ന് വളരെ നേരത്തേതന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഫാഷൻ വസ്ത്രങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ, ആഭരണങ്ങൾ, കുട്ടികളുടെ വസ്തുക്കൾ എന്നിവ വാങ്ങുേമ്പാൾ ഓരോ നൂറ് റിയാലിെൻറയും ബില്ലിന് 50 റിയാലിെൻറ വൗച്ചർ സമ്മാനമായും ലഭിക്കും.

