കെ.പി. അഹമ്മദിന് ഖോബാർ സൗഹൃദവേദി യാത്രയയപ്പ് നൽകി
text_fieldsഅൽ ഖോബാർ: 38 വർഷത്തെ നീണ്ട പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഖോബാർ സൗഹൃദ വേദിയുടെ മുതിർന്ന അംഗം കെ.പി. അഹമ്മദിന് ഖോബാർ സൗഹൃദ വേദി (കെ.എസ്.വി) കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഖോബാർ ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എസ്.വി പ്രസിഡൻറ് റസാഖ് ബാവു അധ്യക്ഷത വഹിച്ചു. സൗഹൃദ വേദിയുടെ സ്നേഹോപഹാരം രക്ഷാധികാരി മണിക്കുട്ടൻ പത്മനാഭൻ, കെ.പി. അഹമ്മദിന് കൈമാറി.
യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രസിഡൻറ് മുസ്തഫ നാണിയൂർ നമ്പ്രം, എക്സിക്യൂട്ടിവ് അംഗങ്ങളായ സുനീർ അറക്കൽ, സുബൈർ പാറക്കൽ, നസീറ അഷ്റഫ്, ഷഫീക് പട്ല, കെ.എസ്.വി. അംഗങ്ങളായ ഷാഫി മാസ്റ്റർ, ആസിഫ് അഷ്റഫ്, സിബി ജോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അഷ്റഫ് പെരിങ്ങോം ചടങ്ങിൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷംസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

