ഖോബാർ ഈസ്റ്റ് മലർവാടി പുരസ്കാര വിതരണവും ഈദ് സംഗമവും
text_fieldsഖോബാർ ഈസ്റ്റ് മലർവാടി പുരസ്കാര വിതരണവും ഈദ് സംഗമവും പരിപാടിയിൽ റൈജു കുട്ടികളുമായി സംവദിക്കുന്നു
അൽ ഖോബാർ: റമദാൻ മാസത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം സംഘടിപ്പിച്ച ജേർണൽ കോമ്പറ്റീഷൻ, വീഡിയോ മേക്കിങ് കോമ്പറ്റീഷൻ എന്നിവയിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും ഈദ് സംഗമവും ആവേശകരമായി നടന്നു. ഇനിയ, പ്രിൻസിയ എന്നിവർ ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് റൈജു കുട്ടികളുമായി സംവദിച്ചു. റമദാനിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കും ജേർണൽ പൂർത്തീകരിച്ച് നൽകിയ എല്ലാ കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പുരസ്കാര വിതരണത്തിന് ശേഷം മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന ഗെയിമുകളും അരങ്ങേറി.
കുട്ടികൾക്കായി മെൻറർമാരുടെ നേതൃത്വത്തിൽ ഈദ് കാർഡുകളും വിതരണം ചെയ്തു. മലർവാടി സോണൽ പ്രസിഡൻറ് ഫൈസൽ കയ്പമംഗലം, റസീന റഷീദ് എന്നിവരും മലർവാടി മെൻറർമാരായ മൊയ്തീൻകുട്ടി, ഫവാസ്, ബബിത, സെൽവ, ഷഫാഹത്ത്, ഷഹീറ, ഖാൻസ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

