Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖുൻഫുദ വിമാനത്താവളം...

ഖുൻഫുദ വിമാനത്താവളം രണ്ട്​ വർഷത്തിനകം; നിർമാണക്കരാറിൽ ഒപ്പിട്ടു

text_fields
bookmark_border
ഖുൻഫുദ വിമാനത്താവളം രണ്ട്​ വർഷത്തിനകം; നിർമാണക്കരാറിൽ ഒപ്പിട്ടു
cancel
camera_alt????? ??????? ???. ???? ?????????? ????? ?????? ????????? ??????????? ?????? ?????? ???????????????

ജിദ: ഖുൻഫുദ വിമാനത്താവള പദ്ധതി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. മക്ക ആക്​ടിങ്​ ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താ​​െൻറ ഖുൻഫുദ സന്ദർശനത്തിനിടയിലാണ്​ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക്​ വേണ്ടി ഗതാഗത മന്ത്രിയും അതോറിറ്റി ഭരണ സമിതി അധ്യക്ഷനുമായ ഡോ. നബീൽ ബിൻ മുഹമ്മദ്​ അൽആമൂദിയും നസ്​മ കമ്പനിയുമായി കരാർ ഒപ്പുവെച്ചത്​. ഖുൻഫുദക്ക്​ വടക്ക്​ 25 കിലോമീറ്റർ അകലെയാണ്​ വിമാനത്താവളം പദ്ധതി​. ഒമ്പത്​ കമ്പനികളാണ്​ പദ്ധതി നടപ്പിലാക്കാൻ മുന്നോട്ട്​ വന്നത്​. ഇതിൽ നിന്നാണ്​ നെസ്​മ കമ്പനിയെ തെരഞ്ഞെടുത്തത്​. 840 ദശലക്ഷം റിയാലി​​െൻറ പദ്ധതി രണ്ട്​ വർഷം കൊണ്ട്​ പൂർത്തിയാകും. പദ്ധതി ഖുൻഫുദയിലും പരിസരങ്ങളിലുമുള്ളവർക്കും അസീർ, അൽബാഹ മേഖലകളിലുള്ളവർക്കും​ ഗുണകരമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newskhnfuda airport
News Summary - khnfuda airport-saudi-saudi news
Next Story