Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തീഫ്​...

ഖത്തീഫ്​ കൊലപാതകത്തിലെ അവസാന മൃതദേഹവും ഖബറടക്കി

text_fields
bookmark_border
ഖത്തീഫ്​ കൊലപാതകത്തിലെ അവസാന മൃതദേഹവും ഖബറടക്കി
cancel

ദമ്മാം: മലയാളികളെ ഞെട്ടിച്ച ഖത്തീഫ്​ കൊലപാതകത്തി​​െൻറ ആറുവർഷത്തിലധികം നീണ്ട സംഭവപരമ്പരകൾക്ക്​ അന്ത്യം കു റിച്ച്​ അവസാനയാളുടേയും മൃതദേഹം ദമ്മാമിൽ ഖബറടക്കി. തമിഴ്​നാട്​, മല്ലിപ്പട്ടണം, പുതേുക്കോട്ട സ്വദേശി ശൈഖ്​​ ദ ാവൂദ്​ എന്നയാളുടെ മൃതദേഹമാണ്​ കഴിഞ്ഞ ദിവസം ഒടുവിൽ ഖബറടക്കിയത്​. മറ്റ്​ നാലുപേരുടെ മൃതദേഹങ്ങൾ മുമ്പ്​ പല ഘട്ടങ്ങളിലായി സംസ്​കരിച്ചിരുന്നു. പാസ്​പോർട്ടിലെ മേൽവിലാസ പ്രകാരം ആളെ തിരിച്ചറിയാൻ കഴിയാഞ്ഞതിനാൽ അഞ്​ജാത മൃതദേഹമായാണ്​ ശൈഖ്​​ ദാവൂദി​​െൻറ മൃതദേഹം ഖബറടക്കിയത്​. തമിഴ്​നാട്ടിലെ പ്രവാസി വകുപ്പായ എൻ.​ആർ.ടി, തൃച്ചി കളക്​ടർ, പുതുക്കോട്ട തഹസീൽ ദാർ എന്നിവരുടെ റിപ്പോർട്ട്​ അനുസരിച്ച്​ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ശൈഖ്​ ദാവൂസ്​ എന്നൊരാൾ ഇൗ മേൽവിലാസത്തിൽ ജീവിച്ചിരുന്നില്ലെന്ന്​ വ്യക്തമായി. മൃതദേഹം കണ്ടെത്തി മൂന്ന്​ വർഷം കഴിഞ്ഞിട്ടും ഖബറടക്കാൻ കഴിയാത്തതിൽ വിഷയത്തിലിട​െപട്ട സാമൂഹിക പ്രവർത്തകരുടെ മേൽ സഫ പൊലീസ്​ നിരന്തരം സമ്മർദം ചെലുത്തിവരികയായിരുന്നു. ഇതെ തുടർനാണ്​ ഇയാളെ കണ്ടെത്താൻ സാധിച്ചില്ല എന്ന റിപ്പോർട്ട്​ ഇന്ത്യൻ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന്​ ​ൈകമാറിയത്​. തുടർന്ന്​ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തിന്​ ഖബറടക്കുന്നതിനുള്ള​ അനുമതി പത്രം സഫ പൊലീസ്​ നൽകുകയായിരുന്നു.


വെള്ളിയാഴ്​ച ജുമുഅ നമസ്കാരത്തിന്​ ശേഷമാണ്​ ദമ്മാമിൽ ഖബറടക്കിയത്​. നാസ്​ വക്കം, ജാഫർ കൊണ്ടോട്ടി എന്നിവർ ഖബറടക്കുന്നതിന്​ നേതൃത്വം നൽകി.
മലയാളികളടക്കം അഞ്ചുപേരെയാണ്​ ഖത്തീഫിൽ ജീവനോടെ കുഴിച്ചുമൂടി കൊന്നത്​. കൊല്ലം ശാസ്താംകോട്ട സ്വദേശി അരികിലിയത്ത്​ വിളത്തറ വീട്ടിൽ ഷാജഹാൻ അബൂബക്കർ, തിരുവന്തപുരം കിളിമാനൂർ സ്വദേശി അബ്​ദുൽ ഖാദർ സലീം, കൊല്ലം കണ്ണനല്ലൂർ സ്വശേി ​ൈശഖ്​ ദാവൂദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി അസ്ഹർ ഹുസൈൻ, ബില്ലിക്കുറി കൽക്കുളം ഫാത്തിമ സ്​ട്രീറ്റ് സ്വദേശി ലാസർ എന്നിവരാണ് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. ഒരുമിച്ച്​ ജോലിചെയ്​തിരുന്ന അഞ്ചുപേരെ കാണാനില്ലെന്ന്​ ഏഴുവർഷം മുമ്പാണ്​ പരാതി ഉയർന്നത്​. ആറു വർഷം​ മുമ്പ്​ കൃഷിത്തോട്ടം കിളച്ചുമറിക്കുന്നതിനിടയിൽ ലഭിച്ച അസ്​ഥിപഞ്ചരങ്ങളാണ്​ ക്രൂരമായ കൊലപാതകത്തെ കുറിച്ച്​ പുറംലോകത്തെ അറിയിച്ചത്​.
സൗദി പൊലീസി​​െൻറ വിദഗ്​ധമായ അന്വേഷണമാണ്​ പ്രതികളെ കണ്ടെത്താനിടയാക്കിയത്​. പ്രതികളായ മൂന്ന് സ്വദേശി പൗരന്മാരെയും വധശിക്ഷക്ക്​ വിധേയമാക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newskhatheef murder
News Summary - khatheef murder-saudi-saudi news
Next Story