ഖത്തീഫിൽ വീണ്ടും സംഘർഷം: ആർ.പി.ജി ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു
text_fieldsദമ്മാം: ഏതാനും ദിവസങ്ങളായി സംഘർഷം തുടരുന്ന കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ വീണ്ടും തീവ്രവാദി ആക്രമണം. തിങ്കളാഴ്ച രാത്രി വൈകി സുരക്ഷാസേനക്ക് നേരെയുണ്ടായ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാസേനയുടെ വാഹനത്തിന് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർ.പി.ജി) ആണ് തീവ്രവാദികൾ പ്രയോഗിച്ചതെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. വലീദ് ഗസിയൻ അൽ ശൈബാനി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്.
ഖത്തീഫിൽ വൻ വികസന, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന അൽ മസൂറയിലാണ് സംഭവം. നിർമാണ മേഖലയിൽ ദിവസങ്ങൾ മുമ്പുണ്ടായ വെടിവെപ്പിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പത്തുേപർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖത്തീഫിലെ പഴക്കമേറിയ താമസ മേഖലയാണ് അൽ മസൂറ. 100 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇവിടത്തെ പല കെട്ടിടങ്ങളും. ഇത്തരത്തിലുള്ള 488 റെസിഡൻഷ്യൽ യൂനിറ്റുകൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങളും സംവിധാനങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. ഇവിടെത്ത നിർമാണ പ്രവർത്തനങ്ങൾക്കും സംരക്ഷണം നൽകുന്ന സുരക്ഷാവിഭാഗത്തിനും എതിരെയാണ് ആക്രമണങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
