ഖസീം പ്രവാസി സംഘം ‘സ്വരലയം ഈവ് 2025’ സമാപിച്ചു
text_fields‘സ്വരലയം ഈവ് 2025’ പരിപാടി റിയാദ് കേളി കലാസാംസ്കാരിക വേദി മുഖ്യരക്ഷാധികാരി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഖസീം പ്രവാസി സംഘം സംഘടിപ്പിച്ച ‘സ്വരലയം ഈവ് 2025’ സമാപിച്ചു. ഖസീം കൾചറൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിയാദ് കേളി കലാ സാംസ്കാരിക വേദി മുഖ്യരക്ഷാധികാരി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഷാജഹാൻ ചിരവിള അധ്യക്ഷതവഹിച്ചു. നിഷാദ് പാലക്കാട് (പ്രസി.), മനാഫ് ചെറുവട്ടൂർ (ആക്ടിങ് സെക്രട്ടറി), ഷാജി കരുനാഗപ്പള്ളി (കേളി സാംസ്കാരിക വിഭാഗം കൺവീനർ), ഫൗസിയ ഷാ (കുടുംബവേദി സെക്രട്ടറി), അൽ ഖസീമിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമോദ് കുര്യൻ (ഒ.ഐ.സി.സി), ഫൈസൽ ആലത്തൂർ (കെ.എം.സി.സി), ശിഹാബ് സവാമ (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു.
ലഹരിവിരുദ്ധ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി, ബാലവേദി സെക്രട്ടറി മുഹമ്മദ് റയ്ഹാൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയോടനുബന്ധിച്ച് പ്രശസ്ത ഗായകരായ സുമി അരവിന്ദ്, അക്ബർ ഖാൻ എന്നിവരും സൗദിയിലെ പ്രശസ്ത ഗായകരും അണിനിരന്ന സംഗീത നിശയും ഖസീം പ്രവാസി സംഘം കുടുംബവേദി, ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്തങ്ങളും പാചക മത്സരവും കാണികൾക്ക് ആവേശമായി. ഗായകനും അവതാരകനുമായ വിജേഷ് വിജയൻ കലാപരിപാടികൾ നിയന്ത്രിച്ചു.
മലയാളം മിഷൻ സൗദി ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ സമ്മാനാർഹയായ അഫ്സാന ഷാ, മലയാളം മിഷൻ അധ്യാപകരായ അശോക് ബാദ്ഷ, സഹാന നിസാം, ഫൗസിയ ഷാ, സോഫിയ സൈനുദ്ദീൻ, ഷമീറ ഷബീർ എന്നിവരേയും ജീവകാരുണ്യരംഗത്തെ സേവനങ്ങൾക്ക് സലിം, ഫൈസൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ അനീഷ് കൃഷ്ണ സ്വാഗതവും കേന്ദ്രകമ്മിറ്റി ട്രഷറർ റഷീദ് മൊയ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

