റിയാദിൽ ഖസർ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsബത്ഹ ഫിലിപ്പീൻസ് മാർക്കറ്റിലെ മനില പ്ലാസയിൽ ഖസർ ഹൈപ്പർമാർക്കറ്റിെൻറ ഉദ്ഘാടനം വ്യവസായിയും സൗദി പൗരപ്രമുഖനുമായ ഉമർ സ്വാലിഹ് അൽ ഉതൈബി നിർവഹിക്കുന്നു
റിയാദ്: ഖസർ ഹൈപ്പർമാർക്കറ്റ് റിയാദിൽ പ്രവർത്തനം ആരംഭിച്ചു. ബത്ഹ ഫിലിപ്പീൻസ് മാർക്കറ്റിലെ മനില പ്ലാസയിലാണ് വിശാല സൗകര്യവും വിപുലമായ ശേഖരവുമായി സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഖസറുൽ അൽഹസാസ് ഗ്രൂപ്പിെൻറ കീഴിലുള്ള പ്രഥമ ഹൈപ്പർമാർക്കറ്റാണ് ഉദ്ഘാടനം ചെയ്തത്. വ്യവസായിയും സൗദി പൗര പ്രമുഖനുമായ ഉമർ സ്വാലിഹ് അൽ ഉതൈബി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഒാഫറാണ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഷോപ്പിങ്ങിനിടെ വിസ്മയ സമ്മാനങ്ങളും ഏർപ്പെടുത്തി.
ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നുള്ള അര ലക്ഷത്തിൽ പരം ഉൽപന്നങ്ങളുടെ കലവറയാണ് ഇവിടെ. ബത്ഹയിലെ മറ്റു സ്ഥലങ്ങളിൽ കിട്ടുന്നതിൽ െവച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് ഇവിടെ സാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്ന് മാനേജ്മെൻറ് അധികൃതർ അറിയിച്ചു. പച്ചക്കറി, പഴവർഗങ്ങൾ, ചോക്ലറ്റ്, മത്സ്യം, മാംസം തുടങ്ങിയവക്ക് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികൾക്കും വിേദശികൾക്കും വേണ്ടിയുള്ള പ്രത്യേക ഷോപ്പിങ് ഓഫറുകൾ എല്ലാ ആഴ്ചയിലുമുണ്ടാകുമെന്ന് മാനേജ്മെൻറ് പ്രതിനിധികളായ ജാഫിർ പട്ടാമ്പി, അനീസ് മുണ്ടുമുഴി, സൈതലവി കോങ്ങാട്ട തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

