‘ഖമീസ് പ്രീമിയർ സോക്കർ 24’ൽ മെട്രോ ക്ലബ് ജേതാക്കൾ
text_fieldsകെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഖമീസ് പ്രീമിയർ സോക്കർ 24ൽ ജേതാക്കളായ മെട്രോ ക്ലബ് ടീം ട്രോഫിയുമായി
അബഹ: കെ.എംസി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഖമീസ് പ്രീമിയർ സോക്കർ 24’ൽ മെട്രോ ക്ലബ് ജേതാക്കൾ. വാർസോൺ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. പെരുന്നാൾ ദിനത്തിൽ ഖമീസ് മുശൈത്ത് വാദി ദമക്ക് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ ഖമീസിലെ പ്രമുഖമായ നാല് ടീമുകൾ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ നിലവിലെ ഖമീസിലെ താര രാജക്കന്മാരായ ഫാൽക്കൻ എഫ്.സിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് വാർ സോൺ ഫൈനലിൽ എത്തിയത്. രണ്ടാമത്തെ മത്സരത്തിൽ മെട്രോസ്പോഴ്സ് ഒരു ഗോളിന് കാസ്കിനെ പരാജയപ്പെടുത്തി. ലൂസേഴ്സ് ഫൈനലിൽ കാസ്കിനെ രണ്ട് ഗോളിന് ഫാൽക്കൻ എഫ്.സി പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്ത് എത്തി.
കളികൾക്കിടയിൽ വിവിധ കാലാകാരന്മാരുടെ പരിപാടികൾ കാണികൾക്ക് ആവേശം നൽകി. കെ.എം.സി.സി നേതാക്കളായ ബഷീർ മുന്നിയൂർ, മുഹമ്മദ് കുട്ടി മാതാപ്പുഴ, സിറാജ് വയനാട്, മൊയ്തീൻ കട്ടുപ്പാറ, ഉസ്മാൻ കിളിയമണ്ണിൽ, സലിം പന്താരങ്ങാടി, അലി സി. പൊന്നാനി, ഹസ്രത്ത് കടലുണ്ടി, സാദിഖ് കോഴിക്കോട്, ഉമർ ചന്നാരിയിൽ, ഇബ്രാഹിം പട്ടാമ്പി, അമീർ കോട്ടക്കൽ, ഹസീബ് കാടപ്പടി, സിദ്ദീഖ് വേങ്ങര, ശരീഫ് മോങ്ങം, മൊയ്തുട്ടി, നജീബ് തുവ്വൂർ, ഷഫീഖ്, നിസാർ, നൗഫൽ അലായ, റഫീഖ് പെരിന്തൽമണ്ണ, നിസാർ കോഴിക്കോട്, അനീസ് വണ്ടൂർ, ബഷീർ മലപ്പുറം എന്നിവർ നേതൃത്വം നൽകി.
വിവിധ മേഖലയിലുള്ളവരെ പരിപാടിയിൽ ആദരിച്ചു. ദമക്ക് സ്റ്റേഡിയത്തിന്റെ ഉദ്യോഗസ്ഥർ പരിപാടിയിൽ സന്നിഹിതരായിരുന്നു. വിജയികളായ മെട്രോ ക്ലബ്ബിനുള്ള ട്രോഫി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂർ, മന്തി ബിലാദ് മാനേജിങ് ഡയറക്ടർ റഊഫ് ഇരിങ്ങല്ലൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു.

