Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​ർ ക്രി​ക്ക​റ്റ്...

അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ‌ സം​ഘ​ടി​പ്പി​ച്ച ഖ​മി​സ് പ്രീ​മി​യ​ർ ലീ​ഗ് സ​മാ​പി​ച്ചു

text_fields
bookmark_border
champions
cancel
camera_alt

ഖമിസ് പ്രീമിയർ ലീഗിൽ വിജയികളായ അവഞ്ചർ ഖമിസ് ടീം

അ​ബ​ഹ: അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ ഐ.​പി.​എ​ൽ മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഖ​മി​സ് പ്രീ​മി​യ​ർ ലീ​ഗ് സ​മാ​പി​ച്ചു.​ഖ​മി​സ് മു​ശൈ​ത്ത് ഖാ​ലി​ദി​യ നാ​ദി ദ​മ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് ടീ​മു​ക​ളി​ലാ​യി 117 ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ താ​രി​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

19 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​വ​സാ​ന നാ​ലി​ൽ അ​റേ​ബ്യ​ൻ ഇ​ല​വ​ൻ, അ​വ​ഞ്ച​ർ ഖ​മി​സ്, അ​ഫ്ഷ​ർ ഇ​ല​വ​ൻ, യൂ​റോ സ്ട്രൈ​ക്കേ​ഴ്സ് എ​ന്നീ ടീ​മു​ക​ളെ​ത്തി. ആ​ദ്യ സെ​മി​യി​ൽ വി​ജ​യി​ച്ച അ​വ​ഞ്ച​ർ ഖ​മി​സ് ടീം ​ര​ണ്ടാം സെ​മി​യി​ൽ വി​ജ​യി​ച്ച അ​റേ​ബ്യ​ൻ ഇ​ല​വ​ൻ എ​ന്നി​വ​ർ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​വ​ഞ്ച​ർ ഖ​മി​സ് ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 60 റ​ൺ​സു​ക​ൾ നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ അ​റേ​ബ്യ​ൻ ഇ​ല​വ​ൻ ടീം 21 ​റ​ൺ​സു​ക​ൾ നേ​ടു​ന്ന​തി​നി​ട​യി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ക​ളി​യി​ലെ കേ​മ​നാ​യി നി​സാ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു.

മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് ആ​യി കി​ങ്‌​സ് ഇ​ല​വ​ൻ ഖ​മീ​സി​ലെ താ​ജു​ദ്ദീ​നെ​യും മി​ക​ച്ച ബൗ​ള​ർ ആ​യി അ​വ​ഞ്ചേ​ഴ്സ് ഖ​മീ​സി​ലെ നൗ​ഫ​ലി​നെ​യും മി​ക​ച്ച ഫീ​ൽ​ഡ​റാ​യി യൂ​റോ സ്ട്രൈ​ക്കേ​ഴ്സി​ലെ സൂ​ര​ജി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ അ​വ​ഞ്ചേ​ഴ്സ് ഖ​മീ​സി​നു​ള്ള ട്രോ​ഫി​യും 5,000 റി​യാ​ൽ കാ​ഷ് പ്രൈ​സും ല​ന സ്കൂ​ൾ പ്ര​തി​നി​ധി അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, ഡോ. ​ഷി​ജു ഭാ​സ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ആ​ലം ജ​മ്ര ഹോ​ട്ട​ൽ ഉ​ട​മ​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, സു​ബൈ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. ക​ളി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഖ​മീ​സി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി പേ​രേ ആ​ദ​രി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ളും ഗാ​യ​ക​നാ​യ ഷാ​ഫി കൊ​ല്ല​വും വോ​യ്സ് ഓ​ഫ് ഖ​മീ​സും ചേ​ർ​ന്ന് ഒ​രു​ക്കി​യ ഗാ​ന​മേ​ള​യും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​ർ​ക്കും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കും അ​സീ​ർ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Khamis Premier League organized by Azir Cricket Association was concluded
Next Story