Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​മീ​സ് മു​ശൈ​ത്ത്...

ഖ​മീ​സ് മു​ശൈ​ത്ത് ജ​വാ​സാ​ത്ത് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി

text_fields
bookmark_border
ഖ​മീ​സ് മു​ശൈ​ത്ത് ജ​വാ​സാ​ത്ത് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി
cancel

അ​ബ​ഹ: ഖ​മീ​സ് മു​ശൈ​ത്തി​ലെ സൗ​ദി പാ​സ്പോ​ർ​ട്ട് (ജ​വാ​സ​ത്ത്) കാ​ര്യാ​ല​യം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഖ​മീ​സ് മു​ശൈ​ത്ത് ബി​ഷ റോ​ഡി​ൽ അ​റാ​ജ് സി​ഗ്​​ന​ലി​ന് സ​മീ​പം ‘എ​യ്​​റ്റീ​ൻ​ത്​ റോ​ഡ്’ (ഇ​ഷാ​റ ത​മാ​നീ​ൻ) എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ഈ ​ഓ​ഫീ​സ് മു​ൻ​പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും തൊ​ട്ടു​മു​ന്നി​ലാ​യി പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ ജ​വാ​സ​ത്ത് ഓ​ഫീ​സ് മാ​റ്റി​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ദി ഗ​വ​ൺ​മെൻറി​െൻറ ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച​തും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. നി​ത്യേ​ന നി​ര​വ​ധി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന കാ​ര്യാ​ല​യ​മാ​ണി​ത്.

പ്ര​വാ​സി​ക​ളു​ടെ വി​ര​ല​ട​യാ​ളം (ബ​യോ​മെ​ട്രി​ക്) രേ​ഖ​പ്പെ​ടു​ത്ത​ൽ, വി​സ മാ​റ്റം, പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​ല്ലാം അ​സീ​ർ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ പ്ര​ധാ​ന​മാ​യും സ​മീ​പി​ക്കു​ന്ന​ത് ഈ ​ഓ​ഫീ​സി​നെ​യാ​ണ്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി​യ​തോ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും ഇ​നി മു​ത​ൽ ജ​വാ​സ​ത്ത് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Khamis Mushait Jawasat office shifted to new building
Next Story