ഖമിസ് മുശൈത്ത് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മൊടാഗ് സ്ട്രെക്കേഴ്സ് വിജയികൾ
text_fieldsഖമീസ് മുശൈത്ത് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ വിജയികളായ മൊടാഗ് സ്ട്രെക്കേഴ്സ് ടീം
അബഹ: അസീർ ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കിങ്സ് ഇലവൻ ഖമീസിനെ തോൽപിച്ച് മൊടാഗ് സ്ട്രെക്കേഴ്സ് വിജയികളായി. ഖമീസ് മുശൈത്ത് ഖാലിദിയ ദമക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോ സ്ട്രൈക്കർ, പ്ലാനെറ്റ് അബഹ, കിങ്സ് ഓഫ് ഫൈറ്റേഴ്സ്, എ.എഫ്.സി, വെബ് വേൾഡ്, ഫോർ സ്റ്റാർ ഖാലിദിയ,കിങ്സ് ഇലവൻ ഖമീസ്, മൊടാഗ് സ്ട്രെക്കേഴ്സ് ടീമുകളിലായി 104 കളിക്കാർ പങ്കെടുത്തു. അസീർ കായികവിഭാഗം മേധാവി സാദ് സഹാബ് ഷഹറാനി മത്സരം ഉദ്ഘാടനം ചെയ്തു. ഖമീസ് പ്രീമിയർ ലീഗ് സ്പോൺസർ ലന സ്കൂൾ പ്രതിനിധി അഷ്റഫ് കുറ്റിച്ചൽ മുഖ്യാതിഥിയായിരുന്നു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, മനാഫ് പരപ്പിൽ, ഡോ. ഷിജു ഭാസ്കർ, മുജീബ്, ബുർബൻ ബാട്ടി, റസാഖ് തുടങ്ങിയവരും പ്യാരി ഷഫീക്ക്, അലി, മുസ്തഫ, ഷബീർ, സലീം തുടങ്ങിയ അസ്സീർ ക്രിക്കറ്റ് കൂട്ടായ്മാ പ്രതിനിധികളും സംബന്ധിച്ചു.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ടീം കിങ്സ് ഇലവൻ ആറ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 32 റൻസ് നേടി. മറുപടി ബാറ്റിങ്ങിൽ ടീം മൊടാഗ് സ്ട്രെക്കേഴ്സ് 4.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി വിജയികളായി. മികച്ച കളിക്കാരനായി റിഷാദ്, മികച്ച ബൗളർ പ്രമോജ് ചടയമംഗലം, മികച്ച ബാറ്റർ റിഷാദ്, മികച്ച കീപ്പർ നബിൽ, മികച്ച ഫീൽഡർ അനീസ് എന്നിവരെ തെരഞ്ഞെടുത്തു. റണ്ണേഴ്സിനുള്ള ട്രോഫി സ്പോൺസർ അൻഖാ ഫാക്ടറി മനേജർ നാസർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

