കെ.എം.സി.സി ഖാദിമെ മില്ലത്ത് അവാർഡ് ദാനം നാളെ ഖമീസ് മുശൈത്തിൽ; കെ.എം ഷാജി പങ്കെടുക്കും
text_fieldsകെ.എം.സി.സി ഖാദിമെ മില്ലത്ത് അവാർഡ് ദാനത്തെക്കുറിച്ച് കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വിശദീകരിക്കുന്നു
അബഹ: മക്കയിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കുഞ്ഞിമോൻ കാക്കിയക്ക് കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച 'ഖാദിമെ മില്ലത്ത് ഇന്റർനാഷനൽ സോഷ്യൽ സർവ്വീസ് അവാർഡ്' നാളെ സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് 'ദി കോൺവൊക്കേഷൻ 2023' എന്ന പേരിൽ മറീനാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വെച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും ചടങ്ങിലെ വിശിഷ്ടാതിഥിയുമായ കെ.എം ഷാജിയാണ് സമ്മാനിക്കുക. ചടങ്ങ് കെ.എം.സി സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.
സമകാലിക സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ പ്രമേയമാക്കി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും. സുബൈർ ചാലിയം, അബൂബക്കർ അരിമ്പ്ര ജിദ്ദ, അഹമ്മദ് പാളയാട്ട് ജിദ്ദ, സി.പി മുസ്തഫ റിയാദ്, സൈദ് അരീക്കര അൽ ബാഹ, ഹാരിസ് കല്ലായി ജിസാൻ, മുജീബ് പൂക്കോട്ടൂർ മക്ക, ഫൈസൽ ബാബു ഖുൻഫുദ, സലാം നജ്റാൻ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് ജിദ്ദ, ശറഫുദ്ദീൻ കണ്ണേറ്റി വാദി ദിവാസിർ, സൈനുൽ ആബിദ് പാലത്തിങ്ങൽ ദിബ്ബ, അനീസ് ചുഴലി ബുറൈദ, നാലകത്ത് മുഹമ്മദ് സാലി ത്വാഇഫ്, ഖാലിദ് പട്ല ജിസാൻ, ഗഫൂർ മൂന്നിയൂർ ഖുൻഫുദ, സലീം നജ്റാൻ, നസ്റു മഹായിൽ തുടങ്ങിയവരും അസീറിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. ഈദ് ദിനത്തിൽ നടന്ന കെ.എം.സി.സി പ്രീമിയർ സോക്കർ ടൂർണമെന്റ് നറുക്കെടുപ്പിൽ വിജയികളായവർക്ക് എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പടെയുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. സോക്കർ സംഘാടനത്തിന് പിന്തുണ നൽകിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും കെ എം.സി.സി ഹജ്ജ് വളണ്ടിയർമാരെയും ചടങ്ങിൽ ആദരിക്കുമെന്നും കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

