ഖാലിദിയ ഗോൾഡ് കപ്പ്: ജുബൈൽ എഫ്.സിയും ദല്ല എഫ്.സിയും സെമിയിൽ
text_fieldsദമ്മാം: ഖാലിദിയ ഫുട്ബാൾ ക്ലബിെൻറ 25ാം വാർഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ജുബൈൽ എഫ്.സിയും യുനിഗാർബ് ദല്ല എഫ്.സിയും സെമിയിൽ പ്രവേശിച്ചു. ഒന്നാം ക്വാർട്ടറിൽ ഫർഹാ ലോജിസ്റ്റിക് കോർണീഷ് സോക്കർ ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുനിഗാർബ് ദല്ല എഫ്.സി തോൽപിച്ചത്.
മികച്ച കളിക്കാരനായി ശുഹൈബിനെ തിരഞ്ഞെടുത്തു. രണ്ടാം ക്വാർട്ടറിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഗാലോപ്പ് യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി ജുബൈൽ എഫ്.സി സെമിയിൽ പ്രവേശിച്ചു. രണ്ട് ഗോളുകളും പ്രിൻസിെൻറ വകയായിരുന്നു. കളിയിലെ മികച്ച താരമായി പ്രിൻസിനെ തിരഞ്ഞെടുത്തു. അൽകറക്ക് റിഫ്രഷ് യുവർ സെൽഫ് ജനറൽ മാനേജർ ഷംനാഥ് അബു യാസീൻ, റോയൽ ട്രാവൽസ് മാനേജിങ് ഡയറക്ടർ മുസ്തഫ, മീഡിയേറ്റർ ലോജിസ്റ്റിക് കമ്പനി മാനേജിങ് ഡയറക്ടർ എം.കെ. അബ്ദുൽ നാസർ, ആസിഫ്, ഐവ ഫുഡ്സ് മാനേജിങ് ഡയറക്ടർ ഷനൂപ്, ഐ വിഷൻ ഗ്രാഫിക്സ് എം.ഡി സുധീർ ഖാൻ, മഹ്റൂഫ് (ബദർ എഫ്.സി), റഫീഖ് (കോർണീഷ് സോക്കർ), ആഷി നെല്ലിക്കുത്ത് (യുനൈറ്റഡ് എഫ്.സി), അൻഷാദ് (യങ് സ്റ്റാർ ടൊയോട്ട), മണി, ടൈറ്റസ് (റെയിൻബൊ എഫ്.സി), വിൽഫ്രഡ് ആൻഡ്രൂസ് (ഇംകോ എഫ്.സി), ജാബിർ (ഫോർസാ ജലവി എഫ്.സി), അബ്ദുൽ കരിം (മാഡ്രിഡ് എഫ്.സി), ഫെബിൽ (ജുബൈൽ എഫ്.സി) എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
റോയൽ മുസ്തഫ, ഷംനാദ്, അബു യാസീൻ, അബ്ദുൽ നാസർ, അബ്ദുൽ കരിം, മൻസൂർ മങ്കട, വിഷ്ണു വർമ, സമീർ അൽഹൂത്ത്, മുഹമ്മദ് നജാത്തി, ഷംസു കണ്ണൂർ, റിൻഷിഫ് അരീക്കോട്, പ്രശാന്ത് അരുമൻ, സക്കരിയ, മനാഫ് ചെർപ്പുളശേരി എന്നിവർ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും മറ്റും സമ്മാനിച്ചു.
വെള്ളിയാഴ്ച മൂന്നാം ക്വാർട്ടറിൽ മത്സരത്തിൽ പസിഫിക് ലോജിസ്റ്റിക് ബദർ എഫ്.സി, ഗാലക്സ് ഫിനിക്സ് എഫ്.സിയുമായും അവസാന ക്വാർട്ടറിൽ ആതിഥേയരായ ദീമാ ടിഷ്യു ഖാലിദിയ എഫ്.സി, അസ്സസ് എൽ.ഇ.ഡി ഇ.എം.എഫ് റാക്ക എഫ്.സിയുമായും മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

