ഖാലിദിയ ഗോൾഡ് കപ്പ്: ബദർ എഫ്.സിയും ഇ.എം.എഫ് റാക്കയും ഇന്ന് ഫൈനലിൽ
text_fieldsഖാലിദിയ ഗോൾഡ് കപ്പ് സെമി മത്സരത്തിൽ ബദർ എഫ്.സിയും ദല്ല എഫ്.സിയും തമ്മിലുള്ള മത്സരം
ദമ്മാം: ഖാലിദിയ ഫുട്ബാൾ ക്ലബ്ബിന്റെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് ഫൈനൽ മത്സരം വെള്ളിയാഴ്ച നടക്കും. ബദർ എഫ്.സിയും ഇ.എം.എഫ് റാക്കയും ഏറ്റുമുട്ടും. സെമി മത്സരങ്ങൾ കഴിഞ്ഞയാഴ്ചയാണ് നടന്നത്. ആദ്യ സെമി പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് യുനീഗാർബ് ദല്ല എഫ്.സിയെ പരാജയപ്പെടുത്തി പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി ഫൈനലിൽ പ്രവേശിച്ച ആദ്യ ടീമായി. രണ്ടാം പകുതിയുടെ 19ാം മിനിറ്റിൽ ഫവാസാണ് ബദറിന് വേണ്ടി ഗോൾ നേടിയത്.
ഫവാസാണ് കളിയിലെ മികച്ച താരവും. രണ്ടാം സെമിയിൽ ജുബൈൽ എഫ്.സിയെ പരാജയപ്പെടുത്തി അസാസ് എൽ.ഇ.ഡി ഇ.എം.എഫ് റാഖയും ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇ.എം.എഫിന്റെ വിജയം. നിയാസ്, ദിൽഷാദ് എന്നിവർ ഇ.എം.എഫിന് വേണ്ടി ഗോൾ നേടിയപ്പോൾ പെനാൽറ്റിയിലൂടെ പ്രിൻസിന്റെ വകയായിരുന്നു ജുബൈൽ എഫ്.സിയുടെ ആശ്വാസ ഗോൾ.
ഇ.എം.എഫിന്റെ നൂർഷയെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. അജ്മൽ (റാഡിക്സ്), നാസർ (കറക്ക് ടീ), ഷംനാദ് അബു യാസിൻ (കറക്ക് ടീ), മുഹമ്മദ് നിധാഷ് (ബസ്മ), നൗഷാദ് പട്ടാമ്പി, അബ്ദുറഹീൽ ഖാൻ (ഷാലിമാർ റെസ്റ്റോറൻറ്), ജോൺ കോശി (ഫാസ്റ്റ് ചോയ്സ്), അബ്ദുൽ ഹകീം വേങ്ങര, ഇഖ്ബാൽ ആനമങ്ങാട്, അബ്റർ ആലം (ഷാലിമാർ), ഡിഫ ഭാരവാഹികളായ മുജീബ് കളത്തിൽ, ഖലീൽ പൊന്നാനി, അഷ്റഫ് എടവണ്ണ, വിൽഫ്രഡ് ആൻഡ്രൂസ്, റഫീഖ് കൂട്ടിലങ്ങാടി, സക്കീർ വള്ളക്കടവ്, ഷനൂപ് കൊണ്ടോട്ടി, മൻസൂർ മങ്കട, മുജീബ് പാറമ്മൽ, ലിയാകത്ത് കരങ്ങാടൻ, ഷഹീർ മജ്ദാൽ, റിയാസ് പട്ടാമ്പി, ശരീഫ് മാണൂർ, റിയാസ് പറളി, ഷറഫു പാറക്കൽ, ആഷി നെല്ലിക്കുന്ന്, റഊഫ് ചാവക്കാട്, ഖാലിദിയ മെമ്പർമാരായ അഷ്റഫ് അലി മേലാറ്റൂർ, അനീഷ് ബാബു, സൽമാൻ ഷാ, ഷിജു റഹിമ, ഫയാസ്, റഷീദ് മാളിയേക്കൽ, ഷഫീഖ് ചെമ്മാട്, ഷഫർ നവാസ്, നിസാം, ഷഫീർ എന്നിവർ കളിക്കാരുമായി പരിചയപ്പെടുകയും വ്യക്തിഗത സമ്മാനങ്ങളും മറ്റു പുരസ്കാരങ്ങളും സമ്മാനിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

