ഖഫ്ജി തനിമ ഈദ് സൗഹൃദ കുടുംബസംഗമം
text_fieldsഖഫ്ജി തനിമ ഈദ് സൗഹൃദ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
അൽ ഖഫ്ജി: ഖഫ്ജി തനിമ കലാസാംസ്കാരിക വേദി ഈദ് സൗഹൃദ കുടുംബ സംഗമം സംഘടിപ്പിച്ചു. പെരുന്നാൾ സദ്യയും കലാകായിക, വിനോദ പരിപാടികളുമായി പെരുന്നാൾ ദിനത്തിൽ ഖഫ്ജി അൽ യമാമ ഇസ്തിറാഹയിൽ ആണ് ഒത്തുകൂടിയത്. ഫ്ലിപ് ബോട്ടിൽ ചലഞ്ച്, ബലൂൺ വാക്കിങ്, ലെമൺ സ്പൂൺ റേസ്, കളറിങ്, മ്യൂസിക് ചെയർ, എക്സ്.വൈ.എസ്, ഷൂട്ട് ഔട്ട്, സ്പോട്ട് ക്വിസ്, വടം വലി തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും വനിതകൾക്കും പ്രത്യേകം മത്സര പരിപാടികൾ സംഘടിപ്പിച്ചു.
ഷമീം പാണക്കാട്, നിയാസ് കോട്ടപുറത്ത്, ശിഹാബ് തിരൂരങ്ങാടി, ഫായിസ് പൂളൻകുന്നേൻ എന്നിവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. ആസിഫ് കോഴിക്കോട്, ഉനൈസ് മണാട്ടിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തനിമ ഏരിയ പ്രസിഡൻറ് അൻസാർ കൊച്ചുകലുങ്ക് സംഗമം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ നാസർ കോട്ടപ്പുറത്ത്, ഫൈസൽ അൽ അംജാദ്, ഫിറോസ് പൂളൻകുന്നേൻ, അഷ്റഫ് ആലപ്പുഴ, നസീഹ് പട്ടാമ്പി, ഷൗക്കത്ത് കണ്ണൂർ, മൻസൂർ മഞ്ചേരി, നൗഫൽ വടക്കാങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

