ഖഫ്ജി ബീച്ച് ബോയ്സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഖഫ്ജി ബീച്ച് ബോയ്സ് ഫുട്ബാൾ ടൂർണമെന്റിൽ വിജയിച്ച ടീമും സംഘാടകരും പങ്കെടുത്തവരും
അൽ ഖഫ്ജി: ബീച്ച് ബോയ്സ് ഖഫ്ജിയുടെ രണ്ടാമത് ഫുട്ബാൾ ടൂർണമെന്റ് ഖഫ്ജി കോർണിഷിൽ നടന്നു. അതിരാവിലെ മുതൽ തുടങ്ങിയ വാശിയേറിയ മത്സരത്തിൽ ബീച്ച് ബോയ്സ് ബി ടീം വിജയിച്ച് ഇനാറാ ഖഫ്ജി സ്പോൺസർ ചെയ്ത വിന്നേഴ്സ് കപ്പ് സ്വന്തമാക്കി. ആറു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ബീച്ച് ബോയ്സ് എ ടീം റണ്ണറപ്പായി, എ വൺ സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി കരസ്ഥമാക്കി.
വിജയികൾക്ക് അൻസാർ കൊച്ചുകലുങ്ക്, രാജേഷ് ഹൊറൈസൻ ട്രാവൽസ്, അനസ് റയ്യാ ബഖാല, ഫിറോസ് പൂളൻകുന്നൻ, അബ്ദുൽ നാസർ കോട്ടപ്പുറത്ത്, റിയാസ് ഇനാറ ഖഫ്ജി, ഷമീം പാണക്കാട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മികച്ച കളിക്കാരനായി റഷാദ് ഊർക്കടവ്, ടോപ് സ്കോററായി ജംഷീർ അലി, ബെസ്റ്റ് സ്റ്റോപ്പർ ബാക്കായി അൻസാർ വെളിയങ്കോട്, ബെസ്റ്റ് ഗോൾ കീപ്പറായി മൻസൂർ പാണ്ടിക്കാട് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് ഇന്ത്യ ഖഫ്ജി, എ.ആർ.എ കണ്ണൂർ എഫ്.സി, ജലാമി വാരിയേഴ്സ്, ബീച്ച് ബോയ്സ് എ, ഫീനിക്സ് എഫ്.സി, ബീച്ച് ബോയ്സ് ബി എന്നീ ടീമുകളാണ് മാറ്റുരച്ചത്.
ജിയാദ് ബേപ്പൂർ, മുനീർ വെള്ളുവമ്പ്രം, ഫഹദ് കണ്ണൂർ, അർഷാദ്, വയനാട്, ഫിറോസ് കണ്ണൂർ, ദിലു കൊണ്ടോട്ടി, സനൂപ്, അൻസാർ പാലോളിത്താഴം എന്നിവർ മത്സരം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

