അൽയാസ്മിൻ സ്കൂളിൽ കെ.ജി വിഭാഗം ആർട്ട് എക്സ്പോ
text_fieldsഅൽയാസ്മിൻ സ്കൂളിൽ സംഘടിപ്പിച്ച കെ.ജി വിഭാഗം ആർട്ട് എക്സ്പോയിലെ കാഴ്ചകൾ
റിയാദ്: അൽയാസ്മിൻ സ്കൂളിൽ കെ.ജി വിഭാഗം കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞ സൃഷ്ടികളുടെ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ 'അവിശ്വസനീയമായ ഇന്ത്യയും മഹത്തായ സൗദി അറേബ്യയും' എന്ന വിഷയത്തിൽ ഒരുക്കിയ ആർട്ട് എക്സ്പോ പ്രിൻസിപ്പൽ ഡോ. ഷൗഖത്ത് പർവേസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ ആശ ചെറിയാൻ, ഹെഡ്മാസ്റ്റർ തൻവീർ, ഹെഡ്മിസ്ട്രസ് സംഗീത, അഡ്മിൻ മാനേജർ ഷനോജ്, ഓഫിസ് സൂപ്രണ്ട് റഹീന, കോഓഡിനേറ്റർമാരായ അൽത്വാഫ്, ശൈഖ് അഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആർട്ട് എക്സ്പോയുടെ തീമിൽ ഒരുക്കിയ വിവിധ മോഡലുകളും പുരാവസ്തുക്കളുമാണ് പ്രദർശിപ്പിച്ചത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തനത് സാംസ്കാരിക മുദ്രകളും ഉത്സവങ്ങളും പ്രതീകവത്കരിച്ച സൃഷ്ടികളുമുണ്ടായിരുന്നു. കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് രഹന അംജദിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമഫലമായിരുന്നു മേള. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാഹോദര്യം പ്രകടമാക്കുന്നതാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

