Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാടിൻ പ്രത്യേകതകൾ...

നാടിൻ പ്രത്യേകതകൾ വിളംബരം ചെയ്​ത്​ ഇന്ത്യൻ എംബസിയിൽ 'കേരളോത്സവം'

text_fields
bookmark_border
Keralotsavam, Indian Embassy
cancel
camera_alt

റിയാദിലെ ഇന്ത്യൻ എംബസിയിൽ അരങ്ങേറിയ കേരളോത്സവത്തിലെ കാഴ്​ചകൾ

റിയാദ്​: കേരളത്തി​ന്‍റെ പ്രകൃതിയും സംസ്​കാരവും കലാപാരമ്പര്യവും ജീവിത തനിമയും തനത്​ ഭക്ഷണരീതിയും ലോകത്തിന്​ പരിചയപ്പെടുത്താൻ റിയാദിൽ ഇന്ത്യൻ എംബസി 'കേരളോത്സവം' സംഘടിപ്പിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഇത്തരം സവിശേഷതകളെക്കുറിച്ച്​ വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞർക്കിടയിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട്​ നടത്തുന്ന പ്രാദേശികോത്സവ പരമ്പരക്ക്​ തുടക്കം കുറിച്ചാണ്​ എംബസി ആസ്ഥാനത്ത്​ ഈ പരിപാടി നടന്നത്​. കേരള സംസ്ഥാനത്തിന്റെ സാംസ്കാരിക, വിനോദസഞ്ചാര, വാണിജ്യ വശങ്ങൾ ഉയർത്തിക്കാട്ടിയ ഉത്സവം എംബസി ഷാർഷെ ദഫെയും ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷനുമായ രാം പ്രസാദ്​ പരിപാടി ഉദ്​ഘാടനം ചെയ്​തു.


അനുപമമായ ഭൂമിശാസ്ത്രം, ശാന്തമായ കായൽ, മലിനപ്പെടാത്ത കടൽത്തീരം, തനത്​ കലാരൂപങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാൽ പ്രസിദ്ധമായ കേരളത്തി​െൻറ ഈ സവിശേഷതകൾ വിശദീകരിക്കുന്ന പരിപാടികൾ​ അരങ്ങേറി. കാർഷിക, വാണിജ്യ ഉൽപന്നങ്ങൾ, ടൂറിസം, ഭക്ഷണം, സംസ്​കാരം എന്നിവയിലെ കേരളത്തിന്‍റെ തനത്​ സംഭാവനയുടെ പ്രദർശനമായിരുന്നു പ്രധാന പരിപാടി. ഡോക്യുമെൻററി പ്രദർശനം, ചെണ്ടവാദ്യം, തെയ്യം, പുലികളി, മറ്റ്​ നൃത്തരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ​​ അരങ്ങേറി​.


വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ, സൗദി കമ്പനികളുടെ പ്രതിനിധികൾ, സൗദിയിലെ ഇന്ത്യൻസാമൂഹിക പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പ​​ങ്കെടുത്തു. കേരളത്തി​െൻറ ആകർഷകമായ ഹൗസ് ബോട്ടുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, അതുല്യമായ ഇക്കോ ടൂറിസം, ഗംഭീരമായ വാസ്തുവിദ്യ, ആയുർവേദ ചികിത്സകൾ, അവിസ്മരണീയമായവും രുചകരവുമായ തനത്​ ഭക്ഷണ വിഭവങ്ങൾ എന്നിവയാൽ ആഗോള പ്രശസ്​തമായ കേരളത്തി​ന്‍റെ പ്രത്യേകതകളെ കുറിച്ച്​ ലോകകേരള സഭ അംഗവും സാമൂഹികപ്രവർത്തകനുമായ ആൽബിൻ ജോസഫ് സമഗ്രമായ വീഡിയോ അവതരണത്തി​െൻറ സഹായത്തോടെ വിശദീകരിച്ചു​. സജിൻ അവതാരകനായി.


എംബസി അങ്കണത്തിൽ വിവിധ വാണിജ്യസ്ഥാപനങ്ങളാണ്​ ഉൽപന്നങ്ങളുടെ പ്രദർശന സ്​റ്റാളുകൾ ഒരുക്കിയത്​. പരിപാടികഴിഞ്ഞ് കേരളത്തി​െൻറ തനത്​ ഭക്ഷണവിഭവങ്ങൾ രുചിച്ചാണ്​ ​എല്ലാവരും മടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyKeralotsavam
News Summary - 'Keralotsavam' at Indian Embassy
Next Story