Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസിയിൽ...

ഇന്ത്യൻ എംബസിയിൽ കേരളോത്സവം നാളെ

text_fields
bookmark_border
ഇന്ത്യൻ എംബസിയിൽ കേരളോത്സവം നാളെ
cancel

റിയാദ്​: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 'കേരളോത്സവം' ചൊവ്വാഴ്​ച. കേരള സംസ്ഥാനത്തിന്റെ സാംസ്കാരിക, വിനോദസഞ്ചാര, വാണിജ്യ വശങ്ങൾ ഉയർത്തിക്കാട്ടുന്ന ഉത്സവം ഇന്ത്യ-സൗദി നയതന്ത്രത്തി​െൻറ 76-ാം വാർഷികവേളയിൽ 'ആസാദി കാ അമൃത്​ മഹോത്സവി'ന്റെ ഭാഗമായാണ്​ സംഘടിപ്പിക്കുന്നതെന്ന്​ എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അനുപമമായ ഭൂമിശാസ്ത്രം, ശാന്തമായ കായൽ, മലിനപ്പെടാത്ത കടൽത്തീരം, തനത്​ കലാരൂപങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാൽ പ്രസിദ്ധമാണ്​ കേരളം.

ആകർഷകമായ ഹൗസ് ബോട്ടുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, അതുല്യമായ ഇക്കോ ടൂറിസം, ഗംഭീരമായ വാസ്തുവിദ്യ, ആയുർവേദ ചികിത്സകൾ, അവിസ്മരണീയമായവും രുചകരവുമായ തനത്​ ഭക്ഷണ വിഭവങ്ങൾ എന്നിവയാലും കേരളം ആഗോള പ്രശസ്​തമാണ്​. ഈ സവിശേഷതകൾ ഉയർത്തിക്കാട്ടി സംഘടിപ്പിക്കുന്ന 'കേരളോത്സവം' ചൊവ്വാഴ്​ച വൈകീട്ട്​ 7.30-ന്​ റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത്​ നടക്കും. വിവിധ പരിപാടികൾ അരങ്ങേറും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyKeralotsavam
News Summary - Keralotsavam at Indian Embassy
Next Story