Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാർ പാർക്കിങ്ങിൽ...

കാർ പാർക്കിങ്ങിൽ ക​ുഴഞ്ഞുവീണ്​ മലയാളി മരിച്ചു

text_fields
bookmark_border
കാർ പാർക്കിങ്ങിൽ ക​ുഴഞ്ഞുവീണ്​ മലയാളി മരിച്ചു
cancel

റിയാദ്: ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിലെ ഒരു സ്​കൂളിന്​ സമീപമുള്ള കാർ പാർക്കിങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു. പാലക്കാട്​​ പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) ആണ്​ മരിച്ചത്​. സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി പോയതാണ്​.

വാഹനം നിർത്തി പുറത്തിറങ്ങി കുട്ടികളെ കാത്തുനിൽക്കു​േമ്പാൾ കുഴഞ്ഞുവീഴുകയായിരുന്നു. പരേതരായ മരക്കാർ, കദീജ എന്നിവരാണ്​ മാതാപിതാക്കൾ. ഭാര്യ: സാജിദ, മക്കൾ: ഷിബിൻ, ഷിബിൽ, അനസ്. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുവേണ്ടിയുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ടി.വി. ജുനൈദ് താനൂർ, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, റസാഖ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - Keralite died in saudi arabia
Next Story