ഡിഷ് ഘടിപ്പിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു
text_fieldsഅൽഅഹ്സ: ഡിഷ് ആൻറിന ഘടിപ്പിക്കുന്നതിനിടെ കെട്ടിടത്തിെൻറ മുകളിൽ നിന്ന് താഴെ വീണ് മലയാളി മരിച്ചു. അൽഅഹ്‌സയിലെ ജിഷയിൽ സ്വദേശിയുടെ വീട്ടിൽ ഡിഷ് ആൻറിന ഘടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുേമ്പാഴാണ് കാലുതെന്നി ടെറസിൽ നിന്ന് താഴേക്ക് വീണ് എറണാകുളം ആലുവ സ്വദേശി ഗാന്ധിപുരം അമ്പാട്ടിൽ സിയാസ് ഹമീദ് എന്ന കുഞ്ഞുമോൻ (33) മരിച്ചത്.
ടെറസിെൻറ ഭാഗമായി ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിർമിച്ച മേൽക്കൂരയിലെ ഷീറ്റിൽ ചവിട്ടിയപ്പോൾ ഷീറ്റ് വളയുകയും കാൽ വഴുതി താഴെ റോഡിലേക്ക് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ അന്ത്യം സംഭവിച്ചു.
മൃതദേഹം അൽജാഫർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൽഅഹ്സയിലെ ജിഷ ഫുട്ബാൾ ക്ലബ്ബിലെ അംഗമായ സിയാസ് എട്ട് വർഷമായി സൗദിയിലെത്തിയിട്ട്. സഹോദരൻ ഷിജാസ് അൽഅഹ്സയിലുണ്ട്. പിതാവ്: ഹമീദ്, മാതാവ്: സൈനബ, ഭാര്യ: ഫെബിന, മകൾ: ഫർഹ (4).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
