വിവിധ പരിപാടികളോടെ ‘കേരളീയം 2018’ അരങ്ങേറി
text_fieldsജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ ചാപ്റ്റർ ‘കേരളീയം 2018’ ജിദ്ദയിൽ സംഘടിപ്പിച്ചു. മിർസ ഷെരീഫിെൻറ പ്രാർഥനാഗീതത്തോടെ ആരംഭിച്ച പരിപാടി എൻജിനീയേഴ്‌സ് ഫോറം പ്രസിഡൻറ് ഡോ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണം പ്രസിഡൻറ് തോമസ് വൈദ്യൻ ജോയ്കുട്ടി പാറയിലിനു നൽകി തുടക്കം കുറിച്ചു. നസീർ വാവക്കുഞ്ഞു, ഡോ. ഇസ്മയിൽ മരുതേരി, ഗോപി നെടുങ്ങാടി, ഷിബു തിരുവനന്തപുരം, അഡ്വ. ശംസുദ്ദീൻ, റോയ് മാത്യു, മോഹൻ ബാലൻ, ലാഡ്‌ലി തോമസ് എന്നിവർ സംസാരിച്ചു.
മിർസ ശരീഫ്, അജയ്കുമാർ, നൂഹ് ബീമാപള്ളി, ധന്യ പ്രശാന്ത്, വിവേക് നായർ, മാത്യു വർഗീസ്, ലിൻസി ബേബി, ലാഡ്‌ലി തോമസ്, അൽത്താഫ് അൽമേക്കർ, പ്രതിക് ഭാജി, അക്ഷസുനിൽ, ജോബി ടി. ബേബി എന്നിവർ ഗാനങ്ങൾ ആലപിച്ചു. കാവ്യ സുരേഷ്, ഉണ്ണിമായ രാജീവ് നായർ എന്നിവരുടെ നൃത്തം അരങ്ങേറി. പുഷ്പ സുരേഷ്, മാളവിക മേനോൻ, ദർശിനി ജ്യോതികുമാർ, ലോകദർശിനി പാർഥിപൻ, നേഹ സജീവ് കുമാർ, രീതിഷ റോയ്, ഉണ്ണിമായ, രാജീവ് കുമാർ, കാവ്യ സുരേഷ്, ഷെൽന വിജയ്, സ്മൃതി സജി, അലീന രാജീവ്, അമൃത സുദീപ്, ആൻമേരി, പ്രസീത മനോജ്, പ്യാരി മിര്‍സ എന്നിവര്‍ ചിട്ടപ്പെടുത്തി.
ടെഫി അനില്‍, സിയാദ് ചുനക്കര, ഷെരീഫ് വെട്ടിയാര്‍, രഞ്ജിത്ത് ചെങ്ങന്നൂര്‍, ഷലീര്‍ കായംകുളം, ശ്യാം നായര്‍, അനില്‍ ചുനക്കര, പ്രമോദ് നായര്‍ കുടശനാട്, ജിംസണ്‍ മാത്യു, നസീര്‍ വാവാക്കുഞ്ഞ്, ഉമ്മന്‍ മത്തായി ചെന്നിത്തല, സോഫിയ സുനിൽ, മുഹമ്മദ് അമൻ സയ്യിദ്, മുഹമ്മദ് അയ്മൻ സയ്യിദ്, അജ്മൽ ഹാഷിംജി, അഷ്ഫാഖ് ഷമീം, ഹാറൂൻ ഷമീം, ആയിഷ യുസ്റ, അഫ്സൽ നാറാണത്ത്, സൈഫുല്ല വണ്ടൂർ, ടി.കെ. അബ്ദുൽ നാസർ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പ്രസിഡൻറ് തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ.അലവിക്കുട്ടി,അജയ് എറണാകുളം, അനീസ് പട്ടാമ്പി, സലാം പോരുവഴി, ഡോ. ഷഫീഖ്, ഉണ്ണി തെക്കേടത്ത്, അഷ്‌റഫ് കൂരിയോട്, ഷാനവാസ് സ്നേഹക്കൂട്, പ്രവീൺ എടക്കാട്, ഷാനവാസ് തലാപ്പിൽ എന്നിവർ നേതൃത്വം നൽകി. സുശീല ജോസഫ് അവതാരകയും ലാഡ്‌ലി തോമസ്, പ്യാരി മിർസ, നാസർ പുളിക്കൽ എന്നിവർ കോഒാഡിനേറ്റർമാരുമായിരുന്നു. ജന. സെക്രട്ടറി വിജാസ് ചിതറ സ്വാഗതവും വിലാസ് അടൂർ, ഷാനവാസ് വണ്ടൂർ എന്നിവർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
