Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള​ത്തി​ലേ​ത്​...

കേ​ര​ള​ത്തി​ലേ​ത്​ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ർ​ക്കാ​ർ –കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

text_fields
bookmark_border
കേ​ര​ള​ത്തി​ലേ​ത്​ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ർ​ക്കാ​ർ –കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
cancel
camera_alt

കേ​ളി സം​ഘ​ടി​പ്പി​ച്ച എ​ൽ.​ഡി.​എ​ഫ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ണ്‍ലൈ​ന്‍ ക​ൺ​വെ​ൻ​ഷ​ന്‍ കെ.​എ​ൻ.ബാ​ല​ഗോ​പാ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​വു​റ്റ​താ​യി കേ​ര​ള സ​ർ​ക്കാ​റി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത് പ്ര​മു​ഖ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മാ​ഗ​സി​നു​ക​ളും ഏ​ജ​ൻ​സി​ക​ളു​മാ​ണെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച എ​ൽ.​ഡി.​എ​ഫ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ൺ​ലൈ​ൻ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ൾ തൃ​ണ​വ​ദ്​​ഗ​ണി​ച്ചാ​ണ്‌ സം​ഘ്​​പ​രി​വാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​ത്തി​ലു​ള്ള വ​ല​തു​പ​ക്ഷ സ​ർ​ക്കാ​ർ ഈ ​കോ​വി​ഡ് കാ​ല​ത്തും ഭ​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​ഞ്ഞു​നി​ർ​ത്താ​നോ മ​ര​ണ​നി​ര​ക്ക് കു​റ​ക്കാ​നോ ഉ​ള്ള ഒ​രു ന​ട​പ​ടി​യും കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്നി​ല്ല.

പ​ക​രം തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​ട​പ​ടി​ക​ളും കോ​ർ​പ​റേ​റ്റ് പ്രീ​ണ​ന ന​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തു​നി​യു​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ മ​ര​ണ​നി​ര​ക്ക് ലോ​ക​ത്തി​ലേ​ക്കും ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ പി​ടി​ച്ചു​നി​ർ​ത്താ​നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മി​ക​ച്ച സൗ​ക​ര്യം ഒ​രു​ക്കാ​നും മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ലോ​ക​ത്തി​െൻറ മൊ​ത്തം ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കാ​നും പി​ണ​റാ​യി സ​ർ​ക്കാ​റി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

കേ​ളി ക​ലാ​സാം​സ്‍കാ​രി​ക വേ​ദി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ഈ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​താ​യി ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ന്യൂ​ഏ​ജ് സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗം ഷാ​ജ​ഹാ​ൻ കാ​യം​കു​ളം, ഐ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം സ​ജ്ജാ​ദ് സാ​ഹി​ർ, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ട്, പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.N. Balagopal
Next Story