കേരളപ്പിറവി ആഘോഷിച്ചു
text_fieldsഡബ്ല്യു.എം.എഫ് വിമൻസ് ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചപ്പോൾ
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് വിമൻസ് ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു.
റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ കേക്ക് മുറിച്ചും മധുരങ്ങൾ വിതരണം ചെയ്തുമാണ് ഫോറം പ്രവർത്തകർ ആഘോഷം പങ്കിട്ടത്. പ്രസിഡൻറ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. സാബ്രിൻ ഷംനസ് ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ വെൽെഫയർ കോഓഡിനേറ്റർ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി.
അനു രാജേഷ്, സെലീന ജയ്സ്, സ്വപ്ന, സംഗീത അനൂപ്, ബിന്ദു ബിൻസി ജാനിഷ്, മിനുജ മുഹമ്മദ്, രഞ്ജിനി വിജേഷ്, കാർത്തിക, ഷാഹിന അബ്ദുൽ അസീസ്, ഷെമീന അൻസാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

