മഴ പ്രളയമല്ല പ്രണയമാണ്: നവോദയയുടെ കേരളപ്പിറവിദിനാഘോഷം ശ്രദ്ധേയമായി
text_fieldsജിദ്ദ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവോദയ ജിദ്ദ ഒരുക്കിയ ‘മഴ’ സാംസ്കാരിക പ രിപാടി ദൃശ്യവിരുന്നിെൻറ പെരുമഴ തീർത്തു. കൊച്ചുകുട്ടികളടക്കം നവോദയ കലാകാരന് മാരും കലാകാരികളും അവതരിപ്പിച്ച നൃത്തശിൽപ പരമ്പരയായിരുന്നു ഇമ്പാല ഗാർഡൻ വില്ലയിൽ നിറഞ്ഞ സദസ്സിെൻറ കരഘോഷം നേടിയത്. മഴയുടെ രൗദ്രഭാവങ്ങൾക്കുപിന്നിൽ മനുഷ്യെൻറ കറുത്ത കരങ്ങളാണെന്നും യഥാർഥത്തിൽ പ്രളയമല്ല പ്രണയമാണ് മഴ എന്നുണർത്തുന്നതായിരുന്നു സംഗീത ശിൽപം. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന് മാസ്റ്റർ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിലെ അതിതീവ്ര വലതുപക്ഷ വത്കരണത്തിെൻറ ഭാഗമാണ് മോദിയുടെ ഫാഷിസ്റ്റ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ രാജ്യമെങ്ങും വലിയ സമരങ്ങൾ സംഘടിപ്പിക്കണം. കേരള രാഷ്ട്രീയത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ വളര്‍ന്നുവരുന്ന അവസരത്തില്‍ ഇടതുപക്ഷത്തിെൻറ പ്രസക്തി ഏറിവരികയാെണന്ന്് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനെയെല്ലാം ചെറുക്കാനും മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള കേരള സര്‍ക്കാറിന് തുടര്‍ച്ച ഉണ്ടാവാനും വേണ്ടി പ്രവസലോകത്തുനിന്ന് പ്രവാസികള്‍ അവരുടെ കഴിവിെൻറ പരമാവധി ശ്രമിക്കണം. നവോദയ പ്രസിഡൻറ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും മുഖ്യരക്ഷാധികാരി വി.കെ. റഉൗഫ് നന്ദിയും പറഞ്ഞു. നവോദയ വനിതവേദി പ്രവര്‍ത്തകരുടെ സ്വാഗതഗാനത്തോടെ തുടങ്ങിയ സംസ്കാരിക പരിപാടിയില്‍ പ്രീത അജയ്കുമാര്‍ അണിയിച്ചൊരുക്കിയ നവോദയ ബാലവേദി കുട്ടികളുടെ കലാവിരുന്നും, സുധാ രാജു, അനില്‍ നാരായണയുടെ ‘മഴ’ ദൃശ്യാവിഷ്കാരം, ഷാനി ഷാനവാസ് അണിയിച്ചൊരുക്കിയ സിനിമാറ്റിക്ക് ഡാന്‍സ് എന്നിവയാണ് അരങ്ങേറിയത്. ചടങ്ങില്‍ നവോദയ കുടുംബവേദി നടത്തിയ ‘തളിര്’ കാര്‍ഷിക മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. ഒന്നാം സമ്മാനം ഹസീന സൈനുദ്ദീനും, രണ്ടാം സമ്മാനം ആയിഷ അബൂ ബക്കറും, മൂന്നാം സമ്മാനം ഫസ്ന സുബൈറും കരസ്ഥമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
