Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശക വിസയിലെത്തിയ...

സന്ദർശക വിസയിലെത്തിയ മലയാളി വയോധിക റിയാദിൽ മരിച്ചു

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ മലയാളി വയോധിക റിയാദിൽ മരിച്ചു
cancel

റിയാദ്: സന്ദർശക വിസയിലെത്തി റിയാദിൽ മകനോടൊപ്പം താമസിച്ചുവരികയായിരുന്ന മലയാളി വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കരിയന്നൂര്‍ പട്ടന്മാര്‍തൊടി സ്വദേശി പരേതനായ അബുക്കയുടെ ഭാര്യ അയിഷ (65) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മകന്‍ നവാസി​െൻറ റിയാദിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പാണ് സന്ദര്‍ശക വിസയിൽ എത്തിയത്.

മക്കൾ: ബാബു റിയാസ് (യു.എ.ഇ), നവാസ് (റിയാദ്), സൂറൂര്‍, സീനത്ത്, റഹ്മത്ത്. മരുമക്കൾ: സിദ്ദീഖ് കരിയന്നൂര്‍, സൈതലവി എന്ന മണി. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കാൻ നടപടിക്രമങ്ങള്‍ പുർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ ചെയർമാൻ സിദ്ദീഖ് തുവ്വൂര്‍ നേതൃത്വം നൽകുന്നു.

Show Full Article
TAGS:death news riyadh gulf news malayalam news 
Next Story