ജനകീയ വികസനത്തിെൻറ തുടർച്ചക്കായി കേരളം ഒന്നിക്കും: ദമ്മാം നവോദയ കുടുംബവേദി
text_fieldsകെ.യു. ഷാനവാസ്
ജുബൈൽ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ, കഴിഞ്ഞ പത്തുവർഷത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ മികവിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ദമ്മാം നവോദയ കുടുംബവേദി പ്രസ്താവിച്ചു. കോവിഡ്, നിപ്പ തുടങ്ങിയ മഹാമാരികളെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച് വികസന രംഗത്ത് വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞെന്ന ആത്മവിശ്വാസവുമായാണ് ഇടതുമുന്നണി വോട്ട് തേടുന്നത്. ക്ഷേമ പെൻഷനുകളുടെ വർധന, ലൈഫ് മിഷൻ ഭവനപദ്ധതി, റോഡ്-മെട്രോ വികസനം, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ഗുണപരമായ മാറ്റങ്ങൾ എന്നിവ സർക്കാറിെൻറ പ്രധാന ഭരണനേട്ടങ്ങളായി കുടുംബവേദി ചൂണ്ടിക്കാട്ടി. പ്രവാസികൾക്കായി നടപ്പാക്കിയ പ്രവാസി ക്ഷേമനിധി പെൻഷൻ, നോർക്ക കെയർ ഇൻഷുറൻസ്, എൻ.ആർ.ഐ കമീഷൻ, ലോക കേരള സഭ, സ്റ്റുഡൻറ് മൈഗ്രേഷൻ പോർട്ടൽ, നോർക്ക റൂട്ട്സ് വഴിയുള്ള റിക്രൂട്ട്മെൻറ്, വിദേശ തൊഴിൽ വായ്പ, പ്രവാസി പൊലീസ് സ്റ്റേഷൻ, നോർക്ക ഡിവിഡൻറ് സ്കീം, പ്രവാസി പ്രശ്നങ്ങൾക്ക് ഏകജാലക പരിഹാര സംവിധാനം തുടങ്ങിയ പദ്ധതികൾ ഈ സർക്കാറിെൻറ പ്രത്യേകതയാണ്.
2026-ലെ തെരഞ്ഞെടുപ്പിനായുള്ള എൽ.ഡി.എഫ് പ്രകടനപത്രികയിൽ കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാനുള്ള 60 ഇന പരിപാടികളാണ് മുന്നോട്ടുവെക്കുന്നത്. ക്ഷേമ പെൻഷനുകൾ 3,000 രൂപയാക്കി വർധിപ്പിക്കുക, എല്ലാ വിദ്യാർഥികൾക്കും കാമ്പസ് പ്ലേസ്മെൻറ് ഉറപ്പാക്കുക, സ്ത്രീകളിൽ 50 ശതമാനം പേർക്ക് തൊഴിൽ നൽകുക, അഞ്ച് വർഷം കൊണ്ട് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരിക, ലൈഫ് മിഷൻ 2.0 വഴി എല്ലാവർക്കും വീട് ഉറപ്പാക്കുക, ആരോഗ്യരംഗത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പാക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ ഇതിലുണ്ടെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു. വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കും മതനിരപേക്ഷമായ ഒരു ആധുനിക കേരളത്തിന്റെ നിർമിതിക്കുമായി ഇടതുപക്ഷത്തിെൻറ വിജയം അനിവാര്യമാണെന്ന് ദമ്മാം നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.യു. ഷാനവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

