Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ണ്ണൂ​രി​ന്...

ക​ണ്ണൂ​രി​ന് ക​ലാകി​രീ​ടം; ആ​ഘോ​ഷ​മാ​ക്കി ‘കി​യോ​സ്‌’

text_fields
bookmark_border
ക​ണ്ണൂ​രി​ന് ക​ലാകി​രീ​ടം; ആ​ഘോ​ഷ​മാ​ക്കി ‘കി​യോ​സ്‌’
cancel

റി​യാ​ദ്: കൊ​ല്ല​ത്ത്​ ന​ട​ന്ന 62ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കി​രീ​ടം ചൂ​ടി​യ ക​ണ്ണൂ​രി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്​ റി​യാ​ദി​ലെ ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യാ​യ ‘കി​യോ​സ്‌’ അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

23 വ​ർ​ഷ​ത്തി​ന് ശേ​ഷം കി​ട്ടി​യ സ്വ​ർ​ണ​ക്ക​പ്പി​ൽ കു​ട്ടി​ക​ൾ നാ​ട്ടി​ൽ മു​ത്ത​മി​ടു​മ്പോ​ൾ റി​യാ​ദി​ൽ ക​ണ്ണൂ​ർ പ്ര​വാ​സി​ക​ൾ കേ​ക്ക്‌ മു​റി​ച്ചും മ​ധു​രം ന​ൽ​കി​യു​മാ​ണ് വി​ജ​യാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യ​ത്. ആ​ലി​യ രാ​ഹു​ൽ കേ​ക്ക് മു​റി​ച്ചു. അ​നു​മോ​ദ​ന സ​ദ​സ്സ് കി​യോ​സ്‌ ഓ​ർ​ഗ​നൈ​സി​ങ്​ ക​ൺ​വീ​ന​ർ അ​നി​ൽ ചി​റ​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ന​വാ​സ് ക​ണ്ണൂ​ർ, ബാ​ബു​രാ​ജ്, സ​ന്തോ​ഷ് ല​ക്ഷ്മ​ണ​ൻ, പ്ര​ഭാ​ക​ര​ൻ, ഹാ​ഷിം പാ​പ്പി​നി​ശ്ശേ​രി, ഷ​ഫീ​ഖ് വ​ലി​യ, വ​രു​ൺ ക​ണ്ണൂ​ർ, രാ​ഹു​ൽ പൂ​ക്കോ​ട​ൻ, ഷം​സ്, അ​സ്‌​ക​ർ പാ​റ​ക്ക​ണ്ടി, നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷൈ​ജു പ​ച്ച സ്വാ​ഗ​ത​വും ജോ​യൻ​റ്​ ക​ൺ​വീ​ന​ർ റ​സാ​ഖ് മ​ണ​ക്കാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsKerala School Kalolsavam 2024
Next Story