Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി സാമൂഹിക...

മലയാളി സാമൂഹിക പ്രവർത്തകൻ ജുബൈലിൽ ഉറക്കത്തിൽ മരിച്ചു

text_fields
bookmark_border
Saudi-social-worker
cancel

ജുബൈൽ: വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ആലപ്പുഴ സ്വദേശി ജുബൈലിൽ ഉറക്കത്തിൽ മരിച്ചു. ജുബൈലിലെ ഐ.ടി.എച്ച് കമ്പനി മാനേജർ ആര്യാട് മണ്ണഞ്ചേരി സ്വദേശി അബ്​ദുൽ കലാം (55) ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. വൈകീട്ട്​ കുടുംബം ഉണർത്താൻ ശ്രമിക്കുമ്പോൾ ചലനം നഷ്​ടപ്പെട്ടിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. 

ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജാസ്മിൻ. മകൻ: മാഹീൻ. 18 വർഷമായി ജുബൈലിൽ ഉള്ള അബ്​ദുൽകലാം പ്രവാസി സമൂഹത്തിന്​ സുപരിചിതനായിരുന്നു. 

സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയും സൗദിയിലും നാട്ടിലും സാമൂഹിക പ്രവർത്തന രംഗത്ത്​ സജീവമായിരുന്നു. വലിയൊരു സുഹൃദ്​ വലയത്തിനുടമയും മനുഷ്യസ്നേഹിയുമായ അബ്​ദുൽ കലാമി​​െൻറ നിര്യാണത്തിൽ ജുബൈലിലെ സാമൂഹിക സംകാരിക രാഷ്​ട്രീയ നേതാക്കൾ അനുശോചിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathgulf newsmalayalam news
News Summary - Kerala social worker death news-Kerala news
Next Story