Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള പ്രീമിയർ ലീഗ് സീസൺ മൂന്ന് ഒക്ടോബറിൽ
text_fieldsbookmark_border
ദമ്മാം: കേരള പ്രീമിയർ ലീഗ് സീസൺ മൂന്ന് ക്രിക്കറ്റ് ടൂർണമെൻറ് ഒക്ടോബർ 21, 22 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനോടനുബന്ധിച്ച് ടീം ക്യാപ്റ്റൻമാരുടെ യോഗം നടന്നു. കൺവീനർ റസാഖ് ടൂർണമെൻറ് സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചു. 12 ടീമുകളുടെ ക്യാപ്റ്റന്മാർ പങ്കെടുത്ത യോഗത്തിൽ ജഴ്സി സെലക്ഷനും ഗ്രൂപ് തരംതിരിക്കലും നറുക്കെടുപ്പിലൂടെ നടന്നു. ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ലീഗ് റൗണ്ട് മത്സരങ്ങൾ ആറ് ഓവറും നോക്ക്ഔട്ട് മത്സരങ്ങൾ എട്ട് ഓവറും ആയിരിക്കും. ബാലു, ഹാരിസ്, ആബിദ്, കുമാർ, കെ.വി. സുരേഷ്, സുരേഷ് മഞ്ചകണ്ടി, അസീം, ജാഫർ, റാഷി, റംഷാദ് എന്നിവർ സംസാരിച്ചു.
Next Story
