അൽമനാർ സ്കൂളിൽ കേരളപ്പിറവി ദിനം
text_fieldsഅൽമനാർ സ്കൂൾ ഗേൾസ് വിഭാഗംകേരളപ്പിറവി ദിനാഘോഷപരിപാടിയിൽ നിന്ന്
യാംബു: 69ാം കേരളപ്പിറവി ദിനം യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂൾ മലയാളം വിഭാഗം നേതൃത്വത്തിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം മേധാവി മുഹമ്മദ് നെച്ചിയിൽ സംസാരിച്ചു.
ഇസ്ഹാഖ് മണ്ണയിൽ, അനീസുദ്ദീൻ ചെറുകുളമ്പ്, സിദ്ധീഖുൽ അക്ബർ, എൻ.കെ ശിഹാബുദ്ദീൻ എന്നിവർ പരിപാടികൾ നടത്തി. മുഹമ്മദ് ഉബൈദുല്ല, നെസ്റ്റർ വിനോയ് സ്കറിയ, എയ്ൻ ഗ്രിഗറി ജോസഫ്, ആരോൺ ബിനു സാം, റൂവൻ രാജൻ റിലീഷ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥികളുടെ ഗ്രൂപ്പുകൾ കേരളത്തനിമാ ഗാനങ്ങളുടെ അകമ്പടിയോടെ നടത്തിയ ഗ്രൂപ് ഡാൻസുകൾ പരിപാടിക്ക് മാറ്റുകൂട്ടി. ആരോൺ എബി തോമസ് സ്വാഗതവും മുഹമ്മദ് ഫാലിഹ് നന്ദിയും പറഞ്ഞു. ആരോൺ ബിനു സാം, അഹ്മദ് ഷാദ് എന്നിവർ അവതാരകരായിരുന്നു.
ഗേൾസ് വിഭാഗം പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ്, അഥീന ജോസഫ് എന്നിവർ സംസാരിച്ചു. ഫൈഹ സലിം, നെഹ്ല യാസിർ എന്നിവർ പ്രാർഥന ആലപിച്ചു. മൻഹ സൈനബ്, സൈമ സലാഹ്, സാൻഡ്രിൻ സിജോ, ഖദീജ ഹന എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ ഗ്രൂപ്പുകൾ സംഘ ഗാനം ആലപിച്ചു.
നന്ദിനി അഭിലാഷ് നായർ, ആരവ് അനൂപ്, ഷൻസ, ആർദ്ര അരുൺ, നീതു എന്നിവരുടെ കീഴിലുള്ള വിവിധ ടീമുകൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസുകളും കേരളത്തിന്റെ തനത് കലാപരിപാടികളും ആഘോഷം വർണാഭമാക്കി. ആസിഫ സജീവ് നന്ദി പറഞ്ഞു. ഫിദ ഷഫീഖ്, ശ്രീ ലക്ഷ്മി ആർ നായർ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

