വർഗീയ വിഭജനത്തിനുള്ള ശ്രമം കേരള ജനത പുച്ഛിച്ചു തള്ളി -പ്രവാസി വെൽഫെയർ
text_fieldsതെരഞ്ഞെടുപ്പ് വിജയം പ്രവാസി വെൽഫെയർ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദമ്മാം: തദ്ദേശ തെരഞ്ഞെടുപ്പിൽ 75 സീറ്റ് നേടി മികച്ച വിജയം കരസ്ഥമാക്കിയ വെൽഫെയർ പാർട്ടിയുടെ മുന്നേറ്റത്തിൽ പ്രവാസി വെൽഫെയർ സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു.
വിജയത്തിനായി പ്രവർത്തിക്കുകയും വോട്ട് ചെയ്യുകയും ചെയ്തവർക്ക് പ്രൊവിൻസ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കാമ്പയിൻ കാലയളവിൽ ഉടനീളം വെൽഫെയർ പാർട്ടിയെ മുൻനിർത്തി മുഖ്യമന്ത്രിയടക്കം വർഗീയ പ്രചാരണം നടത്തിയത് കേരള ജനത പുച്ഛിച്ചു തള്ളി എന്നതിെൻറ തെളിവാണ് ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംഘ്പരിവാർ രാഷ്ട്രീയ ശക്തിക്ക് നിലമൊരുക്കുന്നതിൽനിന്ന് പിന്മാറാൻ സി.പി.എമ്മിനുള്ള താക്കീതാണ് തെരഞ്ഞെടുപ്പ് ഫലം. മികച്ച വിജയം നേടിയ യു.ഡി.എഫിനെ യോഗം അഭിനന്ദിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, ട്രഷറർ സമീയുള്ള, ജംഷാദ്അലി കണ്ണൂർ, ബിജു പൂതക്കുളം, ഖലീൽ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

