Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒാൺലൈൻ അപേക്ഷകർക്ക്​...

ഒാൺലൈൻ അപേക്ഷകർക്ക്​ കേരള നഴ്​സസ്​ കൗൺസിൽ പുതിയ സർട്ടിഫിക്കറ്റ്​ നൽകി തുടങ്ങി

text_fields
bookmark_border
ഒാൺലൈൻ അപേക്ഷകർക്ക്​ കേരള നഴ്​സസ്​ കൗൺസിൽ പുതിയ സർട്ടിഫിക്കറ്റ്​ നൽകി തുടങ്ങി
cancel

റിയാദ്​: പഴയ ജനറൽ നഴ്​സിങ്​ സർട്ടിഫി​ക്കറ്റുകളിൽ ഡിപ്ലോമ ഇല്ലാത്ത പ്രശ്​നത്തിന്​ പരിഹാരമായി കേരള നഴ്​സസ്​ കൗൺസിൽ പുതിയ സർട്ടിഫിക്കറ്റ്​ നൽകി തുടങ്ങി. ഒാൺലൈനായി അപേക്ഷിക്കാനുള്ള പുതിയ സംവിധാന പ്രകാരം ഡി​േപ്ലാമ എന്ന്​ കൂടി ചേർത്താണ്​ രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​ നൽകുന്നത്​. സൗദിയിൽ നിന്നുള്ളവരിൽ ആദ്യമായി ജിദ്ദ ഡോ. ബക്​ഷ്​ ആശുപത്രിയിലെ ഇൻഫെക്ഷൻ വിഭാഗം പ്രാക്​ടീഷണറായ മലയാളി സുശീല ജോസഫിന്​ പുതിയ സർട്ടിഫിക്കറ്റ്​ ലഭിച്ചു. 
ഇൗ മാസം മൂന്നിനാണ്​ ഒാൺലൈനിലൂടെ അപേക്ഷിച്ചത്​. അൽപം കഴിഞ്ഞ്​ പഴയ സർട്ടിഫിക്കറ്റുമായി തിരുവനന്തപുരത്തെ നഴ്​സസ്​ കൗൺസിൽ ആസ്ഥാനത്ത്​ ചെന്ന്​ ൈവകാതെ തന്നെ പുതിയ സർട്ടിഫിക്കറ്റുമായി മടങ്ങാനായെന്ന്​ സുശീല ജോസഫ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ഇപ്പോൾ ജിദ്ദയിലുള്ള സുശീല ത​​​െൻറ പഴയ സർട്ടിഫിക്കറ്റ്​ നാട്ടിലെത്തിച്ച്​ ബന്ധു വഴിയാണ്​ കൗൺസിൽ ആസ്ഥാനത്ത്​ ഹാജരാക്കിയത്​. പുതിയ സർട്ടിഫിക്കറ്റിൽ ബാർകോഡും ഹോളോഗ്രാമുണ്ട്​. ഡിപ്ലോമ ഇൻ ജനറൽ നഴ്​സ്​ ആൻഡ്​ മിഡ്​വൈഫറി എന്നും വ്യക്​തമായി​ രേഖപ്പെടുത്തിയിട്ടുണ്ട്​. 

യോഗ്യത സർട്ടിഫിക്കറ്റിൽ ‘ഡിപ്ലോമ’ ഇല്ലാത്തതിനാൽ സൗദിയിൽ നഴ്​സുമാർ പിരിച്ചുവിടൽ ഭീഷണി നേരിട്ട പശ്ചാത്തലത്തിലാണ്​ ഇൗ വിഷയം ഉയർന്നുവന്നതും പഴയ സർട്ടിഫിക്കറ്റുകൾ പുതുക്കാനും അപേക്ഷിക്കാൻ​ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്താനും നഴ്​സസ്​ കൗൺസിൽ തീരുമാനിച്ചതും​. ആയിരക്കണക്കിന്​ ജനറൽ നഴ്​സുമാർ പിരിച്ചുവിടൽ ഭീഷണിയിലായത്​ ‘ഗൾഫ്​ മാധ്യമം’ ജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. പ്രതിസന്ധിയിലായ നഴ്​സുമാരും നഴ്​സിങ്​ കൂട്ടായ്​മകളും വിവിധ പ്രവാസി സംഘടനകളും സൗദി, ഇന്ത്യ അധികാരികളെ സമീപിച്ച്​ പ്രശ്​നപരിഹാരത്തിന്​ സാധ്യത തേടി. ഇതേ തുടർന്ന്​ കേരള നഴ്​സസ്​ കൗൺസിലിൽ നിന്ന്​ അനുകൂല തീരുമാനമുണ്ടാവുകയും സൗദി കൗൺസിൽ ഫോർ ഹെൽത്ത്​ സ്​പെഷ്യാലിറ്റീസ്​ രജിസ്​ട്രേഷൻ പുതുക്കി നൽകൽ പുനഃരാരംഭിക്കുകയും ചെയ്​തു. കേരള നഴ്​സസ്​ കൗൺസിൽ 2005ന്​ മുമ്പ്​ നൽകിയ ഡി​േപ്ലാമ എന്നില്ലാത്ത സർട്ടിഫിക്കറ്റുകൾ ആജീവനാന്ത കാലത്തേക്കുള്ളത്​ കൂടിയായിരുന്നു. 

സൗദിയിലുള്ള ജനറൽ നഴ്​സുമാരിൽ ഭൂരിപക്ഷ​ത്തി​​​െൻറയും കൈവശം ഇൗ സർട്ടിഫിക്കറ്റാണുള്ളത്​. നിശ്ചിത ഇടവേളകളിൽ​ പുതുക്കേണ്ടതും ഡിപ്ലോമ ഉള്ളതുമായ സർട്ടിഫിക്കറ്റിനാണ്​ ലോകത്ത്​ പലയിടങ്ങളിലുമെന്ന പോലെ സൗദിയിലും സാധുത. ഇൗ നിയമം കർശനമാക്കിയതോടെയാണ്​ സൗദിയിലെ നഴ്​സുമാർക്ക്​​ തൊഴിൽ നഷ്​ട​െപ്പടുന്ന സാഹചര്യമുണ്ടായത്​. ഇതിനാണ്​ ഇപ്പോൾ ശാശ്വത പരിഹാരമായത്​. നിശ്ചിത ഇടവേളകളിൽ പുതുക്കേണ്ട ഡിപ്ലോമ സർട്ടിഫിക്കറ്റാണ്​ 2005ന്​ ശേഷം കേരള നഴ്​സസ്​ കൗൺസിൽ നൽകുന്നത്​. ഇതേ നിയമം 1990 മുതലുള്ള സർട്ടിഫിക്കറ്റുകൾക്ക്​ കൂടി ബാധകമാക്കിയാണ്​ ​പ്രതിവിധി കണ്ടത്​. ഇത്​ സൗദിയിലുൾപ്പെടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന്​ ജനറൽ നഴ്​സുമാർക്ക്​ അനുഗ്രഹവും ആശ്വാസവുമായി മാറിയിരിക്കുകയാണ്​. 

പുതിയ സർട്ടിഫിക്കറ്റിനായി www.knmc.org/CertificateHome_Renewal.aspx എന്ന ലിങ്കിലാണ്​ അപേക്ഷിക്കേണ്ടത്​. ശേഷം പഴയ സർട്ടിഫിക്കറ്റും ഫോ​േട്ടായും ആവശ്യമായ മറ്റ്​ രേഖകളുമായി കേരള നഴ്​സസ്​ കൗൺസിലിൽ നേരിട്ട്​ ഹാജരാവണം. പ്രതിനിധിയായാലും മതി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsKerala News
News Summary - kerala nurses-saudi-gulf news
Next Story