സിമൻറ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു

17:05 PM
15/05/2019
shaji-john

ദമ്മാം: റെഡി മിക്സ് കമ്പനിയിലെ സിമൻറ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. സൈഹാത്തിലെ സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കൊല്ലം മുഖത്തല സ്വദേശി ചെറുകര ഷാജി ഭവനിലെ ഷാജി ജോണാണ് (45) മരിച്ചത്​.

സൈഹാത്ത് - ജുബൈൽ റോഡിന് സമീപമാണ് കമ്പനി. ഫാക്ടറി ജീവനക്കാരനായ ഷാജി മിക്സറിലെ ബ്ലേഡ് വെൽഡ് ചെയ്യാനായി മിക്സറിലിറങ്ങിയതായിരുന്നു. അത് നന്നാക്കിയ ശേഷം പുറത്തിറങ്ങിയ ജോൺ അവിടെ മറന്നുവെച്ച പണിയുപകരണങ്ങൾ തിരിച്ചെടുക്കാൻ വീണ്ടും മിക്സറിനുള്ളിൽ കയറി. ഇതറിയാതെ പുതിയ ഷിഫ്റ്റിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരൻ മിക്സറി​​​െൻറ സ്വിച്ച് ഒാൺ ചെയ്തതാണ് അപകടത്തിന് കാരണം.

ഉടൻ തന്നെ സ്വിച്ച് ഒാഫ് ചെയ്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബിൻസി ഷാജി, മകൾ: നേഹ.

Loading...
COMMENTS