Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസീസ് സഖാഫി പാക്കണ...

അസീസ് സഖാഫി പാക്കണ ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
അസീസ് സഖാഫി പാക്കണ ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: മലയാളി യുവ മതപണ്ഡിതൻ ജിദ്ദയിൽ നിര്യാതനായി. ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്​ദുൽ അസീസ് സഖാഫി (41) ആണ്​ ഇന്ന് ജിദ്ദയിൽ മരിച്ചത്​. കഴിഞ്ഞ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഇന്ത്യൻ കൾച്ചറൽ ഫൗ​ണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്​. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഐ.സി.എഫ് മുശ്‌രിഫാ യൂനിറ്റ് പ്രസിഡൻറായും ജിദ്ദ ഇമാം റാസി മദ്​റസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ സൗദിയിലുണ്ടായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച്​ പോയശേഷം ആഴ്ചകൾക്ക്​ മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്​. ഒരു ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.

പാക്കണ കുത്തുകല്ലൻ അബൂബക്കറിന്റെ മകനാണ്. കൈതപ്പൊയിൽ സ്വദേശി സുഹൈമയാണ് ഭാര്യ. മാതാവ്: നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുൽ ഹാഫി എന്നിവർ മക്കളാണ്. ജിദ്ദ ഐ.സി.എഫ് വെൽഫെയർ വിഭാഗം, അബൂബക്കർ സിദ്ധീഖ് അയിക്കരപ്പടി, അബ്​ദുന്നാസർ ഹാജി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നതിന്​ രംഗത്തുണ്ട്​. അബ്​ദുൽ അസീസ് സഖാഫിയുടെ നിര്യാണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia death
News Summary - Kerala native died in saudi arabia
Next Story