Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സർഗ്ഗവീഥിയിലെ നക്ഷത്രങ്ങൾ’; വി.എം കുട്ടിയെയും കോഴിക്കോട് അബൂബക്കറിനെയും അനുസ്മരിച്ച് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ

text_fields
bookmark_border
സർഗ്ഗവീഥിയിലെ നക്ഷത്രങ്ങൾ’; വി.എം കുട്ടിയെയും കോഴിക്കോട് അബൂബക്കറിനെയും അനുസ്മരിച്ച് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ
cancel
camera_alt

കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച

വി.എം കുട്ടി, കോഴിക്കോട് അബൂബക്കർ അനുസ്മരണ പരിപാടി മുസാഫിർ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ: കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് രംഗത്തെ അതുല്യപ്രതിഭകളായ വി.എം കുട്ടിയെയും കോഴിക്കോട് അബൂബക്കറിനെയും അനുസ്മരിച്ച് ‘സർഗ്ഗവീഥിയിലെ നക്ഷത്രങ്ങൾ’ എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഹസൻ കൊണ്ടോട്ടിയുടെ അപ്പാർട്ട്മെന്റിൽ നടന്ന പരിപാടിയിൽ കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

മാപ്പിളപ്പാട്ടിന്റെ പ്രചാരണത്തിനും വളർച്ചയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ വി. എം കുട്ടിയുടെയും കോഴിക്കോട് അബൂബക്കറിന്റെയും കലാജീവിതവും സർഗാത്മക സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു.

പത്രപ്രവർത്തകനും സാഹിത്യകാരനുമായ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്റർ പ്രസിഡന്റ് അരുവി മോങ്ങം അധ്യക്ഷത വഹിച്ചു. എം.എസ് ബാബുരാജ്, വി.എം കുട്ടി, കോഴിക്കോട് അബൂബക്കർ തുടങ്ങിയ പ്രതിഭകളോടൊപ്പം പ്രവർത്തിച്ച കാലത്തെ ഗാനാനുഭവങ്ങളും ഓർമകളും പങ്കുവെച്ചുകൊണ്ട് ഗായകൻ ജമാൽ പാഷ സംസാരിച്ചു. അബ്ദുള്ള മുക്കണ്ണി, സീതി കൊളക്കാടൻ, വി.പി മുസ്തഫ, ഇസ്മായിൽ മുണ്ടുപറമ്പ്, ഇല്ല്യാസ് കല്ലിങ്ങൽ എന്നിവർ ആശംസകൾ നേർന്നു. സാബിൽ മമ്പാട്, കെ. കെ മുഹമ്മദ് കൊണ്ടോട്ടി, അഷ്റഫ് മുല്ലപള്ളി,

അബ്ദുറഹ്മാൻ മാവൂർ, റഹ്മത്ത് അലി തുറക്കൽ, മൂസ പട്ടത്ത്, റഫീഖ് കൂളത്ത്, ബഷീർ പരുത്തികുന്നൻ തുടങ്ങിയവർ സംബന്ധിച്ചു. ജമാൽ പാഷ, കരീം മാവൂർ, നൂഹ് ബീമാപള്ളി, മൻസൂർ ഫറോക്ക്, കമാൽ വണ്ടൂർ, സോഫിയ സുനിൽ, ബീഗം ഖദീജ, റഹീം കാക്കൂർ, അബ്ദുള്ള ഹിറ്റാച്ചി, ബഷീർ കരിമ്പിലാക്കൽ, കോയമോൻ, പി.സി ഫൈസൽ, ഹസൻ കൊണ്ടോട്ടി, റഹീം കൊടുവള്ളി, മുഷ്താഖ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

നിസാർ മടവൂർ നിർമ്മിച്ച ദൃശ്യാവിഷ്‌ക്കാരം 'സർഗ്ഗവീഥിയിലെ നിത്യ നക്ഷത്രങ്ങൾ' ചടങ്ങിൽ പ്രദർശിപ്പിച്ചു. മാപ്പിളപ്പാട്ടിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മഹാപ്രതിഭകളുടെ കലാപാരമ്പര്യവും സംഭാവനകളും പുതുതലമുറയിലേക്ക് കൈമാറുന്ന വീഡിയോ പ്രദർശനം ശ്രദ്ധേയമായി. നിസാർ മടവൂർ അവതാരകനായിരുന്നു. സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stars in the Realm of Creativity: Kerala Mappila Kala Academy Jeddah Chapter commemorates VM Kutty and Kozhikode Aboobacker
Next Story