കേരള മാപ്പിളകലാ അക്കാദമി 'കിർവ്വ 2024' സംഘടിപ്പിച്ചു
text_fieldsഗായകരായ ബാദുഷക്കും സൽമാനുൽ ഫാരിസിനും കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: മീഡിയവൺ പതിനാലാം രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒന്നാം സീസൺ ജേതാവ് ബാദുഷ, രണ്ടാം സീസൺ സെമി ഫൈനലിസ്റ്റ് സൽമാനുൽ ഫാരിസ് എന്നിവർക്ക് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. 'കിർവ്വ 2024' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. വി.പി മുസ്തഫ, അബ്ദുള്ള മുക്കണ്ണി എന്നിവർ സംസാരിച്ചു.
തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളും സദസ്സിൽ നിന്നും ആവശ്യപ്പെട്ട പല ഗാനങ്ങളും ആലപിച്ച് ബാദുഷയും സൽമാനുൽ ഫാരിസും പരിപാടിയിൽ പങ്കെടുത്തവരുടെ മനം കവർന്നു. അന്തരിച്ച ഗസൽ ഗായകൻ പങ്കജ് ഉധാസ് അനുസ്മരണ പരിപാടിയും ചടങ്ങിൽ നടന്നു.
പങ്കജ് ഉധാസിന്റെ എക്കാലത്തെയും മികച്ച ഗസലുകൾ ഗായകൻ ജമാൽ പാഷ ആലപിച്ചു. റഹീം കാക്കൂർ, ഫർഹാൻ, മുംതാസ് അബ്ദുൾറഹ്മാൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു. ബാദുഷക്കും സൽമാനുൽ ഫാരിസിനുമുള്ള ഉപഹാരങ്ങൾ കെ.എൻ.എ ലത്തീഫ്, മുഷ്താഖ് മധുവായ് എന്നിവർ കൈമാറി. മുഷ്താഖ് മധുവായ് സ്വാഗതവും ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

