Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി ജിസാനിൽ മരിച്ചു
text_fieldsbookmark_border
ജിസാൻ: മലയാളി ഹൃദയാഘാതം മൂലം ജീസാനിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ചാത്തർ കുന്നിൽ ചന്ദ്രൻ എന്ന ബാബു (46) ആണ് ശനിയാഴ്ച വൈകീട്ട് ഏഴിന് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു.
ബേയ്ഷ് അസാമയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം ബേയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Next Story
