ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് കേരള കലാസാഹിതി യാത്രയയപ്പ് നൽകി
text_fieldsഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ജിദ്ദ കേരളാ കലാ സാഹിതി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന കേരളാ കലാസാഹിതി അംഗങ്ങളുടെ മക്കളായ ഇശൽ ഫസലിൻ, എമി മാത്യു, സിദ്ധാർഥ് സാജൻ, ശ്രീ നന്ദ കുറുങ്ങാട്ട് എന്നീ വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ രക്ഷാധികാരി മുസാഫിർ നാലുപേർക്കും കലാസാഹിതിയുടെ സ്നേഹോപഹാരങ്ങൾ കൈമാറി. പ്രസിഡൻറ് നൗഷാദ് അടൂർ, ജനറൽ സെക്രട്ടറി ഡാർവിൻ, ട്രഷറര്‍ സന്തോഷ് വടവട്ടത്ത്, ഷാനവാസ് കൊല്ലം, അഷ്‌റഫ് കുന്നത്ത്, സജി കുര്യാക്കോസ്, ഷാജഹാൻ, മാത്യു, മോഹൻ ബാലൻ, ശിവാനന്ദൻ, ഫസലിൻ, സലീന മുസാഫിർ, ഷാനി ഷാനവാസ്, ലിജി സജി, ജാൻസി മോഹൻ, കൃപാ സന്തോഷ്, നിഖിത ഫസലിൻ, മഞ്ജു സാജൻ, മനീഷ മാത്യു, ശിവാനി സാജൻ, ഇയാൻ മാത്യു എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പി.ആർ.ഒ മോഹൻ ബാലൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

