കേരള കലാസാഹിതി ‘കളേഴ്സ് ഓഫ് ഇന്ത്യ’ ശ്രദ്ധേയമായി
text_fieldsജിദ്ദയിൽ കേരള കലാസാഹിതി ‘കളേഴ്സ് ഓഫ് ഇന്ത്യ’ പരിപാടിയിൽ അബ്ദുൽമജീദ് ബദറുദ്ദീനെ ‘ഗ്ലോബൽ അറബ് ഹ്യുമാനിറ്റേറിയൻ’ പുരസ്കാരം നൽകി ആദരിക്കുന്നു,
ജിദ്ദ: കേരള കലാസാഹിതിയുടെ ‘ഓസ്കർ കളേഴ്സ് ഓഫ് ഇന്ത്യ’ സീസൺ ഫോർ കലാസന്ധ്യ ജിദ്ദയുടെ സാംസ്കാരിക ചരിത്രത്തിൽ പുതിയ അധ്യായമെഴുതി. ഇന്ത്യൻ കോൺസുൽ മുഹമ്മദ് ഹാഷിം, പത്മശ്രീ നൗഫ് അൽ മാർവായി, വിവിധ രാജ്യങ്ങളിൽ സൗദി അംബാസഡറായി പ്രവർത്തിച്ചിട്ടുള്ള ഫഹദ് അൽ മൻസൂരി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഗായകരായ ലിബിൻ സ്കറിയ, രേഷ്മ രാഘവേന്ദ്ര എന്നിവർ ഗാനമാലപിക്കുന്നു
ജീവകാരുണ്യ രംഗത്ത് മികച്ച സേവനമർപ്പിച്ചതിന്റെ ആദരമായി അബ്ദുൽ മജീദ് ബദറുദ്ദീന് (സി.ഇ.ഒ, യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി), ഗ്ലോബൽ അറബ് ഹ്യുമാനിറ്റേറിയൻ പുരസ്കാരം കോൺസുൽ മുഹമ്മദ് ഹാഷിം സമ്മാനിച്ചു. മഹമൂദ് അബ്ദു ലെബ്ദ (ഓസ്കർ), ഗ്ലൗബ് സി.ഇ.ഒ നസീഫ് ബാബു, നൃത്തരംഗത്തെ സംഭാവനകൾ പരിഗണിച്ച് ശ്രീലക്ഷ്മി എസ്. നായർ, ശബ്ദകലയിൽ പ്രാമുഖ്യം നേടിയ പ്രോഗ്രാം സാങ്കേതിക നിർവഹണം നിർവഹിച്ച നജീബ് വെഞ്ഞാറമൂട്, ഖുബ്ബ ഓഡിറ്റോറിയം മാനേജ്മെൻറ് പ്രതിനിധി റാഫി ബീമാപ്പള്ളി, അവതാരകരായ സുശീല ജോസഫ്, നാദിയ നൗഷാദ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് ഷാനവാസ് കൊല്ലം, പ്രോഗ്രാം ജനറൽ കൺവീനർ സജി കുര്യാക്കോസ്, മുസാഫിർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മാത്യു വർഗീസ് സ്വാഗതവും ട്രഷറർ ഡാർവിൻ ആൻറണി നന്ദിയും പറഞ്ഞു. മഹജർ കുബ്ബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗായകരായ ലിബിൻ സ്കറിയ, രേഷ്മ രാഘവേന്ദ്ര എന്നിവർ അക്ഷരാർഥത്തിൽ പാട്ടിെൻറ പാലാഴി തീർത്തു. കുട്ടികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറി. ശ്രീലക്ഷ്മി എസ്. നായർ, ഷാനി ഷാനവാസ്, സലീന മുസാഫിർ എന്നിവരാണ് നൃത്തങ്ങളുടെ കോറിയോഗ്രഫി നിർവഹിച്ചത്.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ ഇതിഹാസോജ്ജ്വല ജീവിതം ചിത്രീകരിച്ച ദൃശ്യാവിഷ്കാരം നവ്യാനുഭവമായി. ഷാന സിദ്ദീഖ് ആവിഷ്കാരം നടത്തിയ ഈ അവതരണത്തിൽ കലാസാഹിതി ജനറൽ സെക്രട്ടറി മാത്യു വർഗീസ്, എ.പി.ജെ. അബ്ദുൽ കലാമിന്റെ വേഷമണിഞ്ഞു. ദീപ ജോൺസൺ, റയാൻ സാഹിർ, ഹയാ അജ്മൽ, റീം അജ്മൽ, ജെന്ന റാസിഖ്, അലീന ജോൺസൺ, സുജ ഹരികുമാർ, ആദിദേവ് പ്രകാശ്, യാസീൻ റാസിഖ്, സാറ അജ്മൽ, അസ്ലം വാഹിദ്, അഭിലാഷ് ഹരികുമാർ, അജ്മൽ നാസർ, പ്രകാശ്, ഇഹ്സാൻ സമീർ, ഒജാസ് സനൂപ്, ഇയാൻ മാത്യു എന്നിവരാണ് ദൃശ്യാവിഷ്കാരത്തിൽ വേഷമിട്ടത്.
ശിവാനി സാജൻ, ജൊഹാന സജി, പാർവതി മേനോൻ, വൈശിക പ്രദീഷ്, സുദീക്ഷ മുരളി, മൗറീൻ അബീഷ്, ശ്രീനന്ദ കുറുങ്ങാട്ട്, അക്ഷയ അനൂപ്, അനഘ ധന്യ, പാർവതി നായർ, എമി മാത്യു, അലോന ദിജേഷ്, ലക്ഷ്മി രാജേഷ്, അൻഷ രാഗേഷ്, മർവ ലത്തീഫ്, നിദ സമീർ, ഇശൽ റിയാസ്, റിദ സമീർ, ഫിദ സമീർ, റിഫ നൗഫൽ, അദീന തൗഫീഖ്, സാബിറ അസ്ലം, റൈജ ദിജേഷ്, ജെൽമ ഡാർവിൻ, മഞ്ജുഷ ജെനു, ദീപിക സന്തോഷ് നായർ, സുനിത പ്രകാശ്, തുഷാര സനൂപ് എന്നിവർ നൃത്തം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

