ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളം നൽകിയ കനത്ത തിരിച്ചടി -പ്രവാസി വെൽഫെയർ ജുബൈൽ
text_fieldsജുബൈൽ: സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളീയ സമൂഹം നൽകിയ കനത്ത പ്രഹരമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിെൻറ മുസ്ലിം അപരവത്കരണ തന്ത്രങ്ങളെയും ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തെയും മലയാളി വോട്ടർമാർ പരാജയപ്പെടുത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സംഘ്പരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിപ്പോരുന്ന അപരവത്കരണ-ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ് എളുപ്പവഴിയെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം. എന്നാൽ ഇത് ആത്യന്തികമായി സി.പി.എമ്മിന് നഷ്ടക്കച്ചവടമാണെന്നും ബി.ജെ.പിയുടെ അക്കൗണ്ടിലേക്കുള്ള രാഷ്ട്രീയ നിക്ഷേപമായിരിക്കുമെന്നുമുള്ള പ്രവാസി വെൽഫെയർ അടക്കമുള്ളവരുടെ മുന്നറിയിപ്പുകൾ ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സാമൂഹിക സഹവർത്തിത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുകയും വോട്ടർമാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്താൻ സാധിക്കുകയും വേണം.
ജനവിധിയുടെ വിശാലമായ താല്പര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഭരണം നടത്താൻ യു.ഡി.എഫിന് സാധിക്കട്ടെ എന്നും കമ്മിറ്റി ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

